തിരുവനന്തപുരം ∙ ജര്‍മന്‍ ആരോഗ്യമേഖലയിലേക്കുളള റിക്രൂട്ട്മെന്റിനായി കേരളത്തില്‍ നിന്നുളള പ്രഫഷനലുകളെ ജര്‍മനിയിലെയും ജര്‍മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളിലെയും ആരോഗ്യമേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സും ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഹെല്‍ത്ത് കെയര്‍ പ്രഫഷനല്‍സും (DeFaDeutsche Fachkraefteagentur fuer Gesundheits und Pflegeberufe) തമ്മിലാണ് ധാരണാപത്രം. നോര്‍ക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അജിത് കോളശ്ശേരിയും DeFaയ്ക്കു വേണ്ടി ചീഫ് ലീഗല്‍ ഓഫിസര്‍ ആനിയ എലിസബത്ത് വീസനുമാണ് (Anja Elisabeth Wiesen) ധാരണാപത്രം കൈമാറിയത്ഇന്ത്യയില് നിന്നുളള നഴ്സുമാര്‍ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്നും കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യുന്നതിന് അതിയായ സന്തോഷമുണ്ടെന്നും ചടങ്ങില്‍ ആനിയ എലിസബത്ത് വീസണ്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 250 നഴ്സുമാരെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ജര്‍മന്‍ ഭാഷാ യോഗ്യതയായ ബി~ടു വരെയുളള പരിശീലനം സൗജന്യമായി ലഭ്യമാക്കും. ഇതോടൊപ്പം നഴ്സിങ് സര്ട്ടിഫിക്കേഷന് പരിശീലനവും നല്‍കും. ഇത് ജര്‍മനിയിലെത്തിയ ശേഷമുളള തൊഴില്‍ സുരക്ഷിതത്വത്തിന് സഹായകരമാകുംതിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ഉലഎമ ഇന്ത്യ ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍ അനൂപ് അച്യുതന്, ഉലഎമ പ്രതിനിധികളായ ലുവാന ക്രാമര്‍, എഡ്ന മുലിറോ, ബിന്ദു പ്രശാന്ത്, സന്ധ്യ എന്നിവരും നോര്‍ക്ക റൂട്ടസ് റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് മാനേജര്‍ സാനു കുമാര്‍ എസ്, റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.നിലവില്‍ ജര്‍മനിയിലേക്കുളള നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്, ട്രിപ്പിള്‍ വിന് ട്രെയിനി, ജര്‍മന്‍ സര്‍ക്കാരിന്റെ 'ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്' ഫോര്‍ ഇന്റര്‍നാഷനല്‍ ടാലന്റ്സ് (HiH) പ്രോഗ്രാമിന്റെ ഭാഗമായുളള റിക്രൂട്ട്മെന്റുകള്‍ക്ക് പുറമേയാണ് DeFa യുമായുളള ധാരണ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.