വ്യാജ ഓൺലൈൻ വെബ്സൈറ്റുകളും പരസ്യങ്ങളും തിരിച്ചറിയാൻ സംവിധാനവുമായി യുഎഇ. രാജ്യത്തെ സൈബർ സെക്യൂരിറ്റി കൗൺസിലായ 'ഇത്തിസലാത്ത്' (etisalat) , 'ഗ്ലോബൽ ആൻ്റി-സ്കാം' എന്നിവർ സഹകരിച്ച് സ്റ്റേ സേഫ് (Stay Safe) എന്ന് പേരുള്ള ഒരു സൗജന്യ ഓൺലൈൻ ടൂൾ വികസിപ്പിച്ചിട്ടുണ്ട്.
വെബ്സൈറ്റുകൾ അവലോകനം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ സ്കാംഅഡ്വൈസർ (ScamAdviser) വികസിപ്പിച്ച ഈ ടൂൾ, വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഏതൊരു സൈറ്റിന്റെയും വിശ്വാസ്യത വിലയിരുത്താൻ ഉപയോക്താക്കളെ സഹായിക്കുന്നു. staysafe.csc.gov.ae എന്നാണ് വെബ്സൈറ്റ് അഡ്രസ്.എന്നാൽ ഓൺലൈൻ തട്ടിപ്പുകൾ തിരിച്ചറിയാൻ സ്റ്റേ സേഫ് വെബ്സൈറ്റിനെ മാത്രമായി ആശ്രയിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സ്വന്തമായി ഗവേഷണം നടത്തുകയും വ്യാജ വെബ്സൈറ്റുകളുടെ മുന്നറിയിപ്പ് സൂചനകൾ മനസ്സിലാക്കുകയും ചെയ്യുന്നത് ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതെ രക്ഷപ്പെടാൻ നിർണായകമാണ്.സ്റ്റേ സേഫ് വെബ്സൈറ്റിനെ നിയമസാധുത പരിശോധിക്കുന്നതിന് സഹായകരമായ ഒരു ഉറവിടം മാത്രമാണ്. സ്വന്തമായി ഗവേഷണം ചെയ്യാനും വഞ്ചനാപരമായ വെബ്സൈറ്റിന്റെ മുന്നറിയിപ്പ് സൂചനകൾ തിരിച്ചറിയാനുള്ള വിവിധ മാർഗ്ഗങ്ങൾ പഠിക്കാനും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ഓൺലൈൻ വെബ്സൈറ്റുകളും പരസ്യങ്ങളും വ്യാജമാണെങ്കിൽ തിരിച്ചറിയാൻ സംവിധാനവുമായി യുഎഇ.
0
ബുധനാഴ്ച, സെപ്റ്റംബർ 24, 2025
യുഎഇയിൽ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് സമാനമായി വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പുകൾ നടക്കാറുണ്ടെന്നതിനാലാണ് ഇത്തരം സൈബർ തട്ടിപ്പുക്കാർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.