അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി രണ്ട് ഇന്ത്യൻ ബിയർ ബ്രാൻഡുകൾ.

അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി രണ്ട് ഇന്ത്യൻ ബിയർ ബ്രാൻഡുകൾ. 2025-ലെ വേൾഡ് ബിയർ അവാർഡിൽ ഇന്ത്യൻ ബ്രാൻഡുകളായ കിങ്ഫിഷറും സിംബയുമാണ് ഇടം നേടിയത്. ബെൽജിയൻ ശൈലിയിലുള്ള 'സിംബ വിറ്റ്' രണ്ടാം സ്ഥാനവും 'ഇന്ത്യ കൺട്രി വിന്നേഴ്‌സ്- ടേസ്റ്റ്' വിഭാഗത്തിൽ സിംബ സ്റ്റൗട്ട് വെങ്കലവും (മൂന്നാം സ്ഥാനം) കരസ്ഥമാക്കി.

കിംഗ്ഫിഷർ അൾട്ര സ്വർണ്ണം നേടുകയും ടേസ്റ്റ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള കൺട്രി വിന്നറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പരമ്പരാഗതമായി ലോകോത്തര ബ്രാൻഡുകൾ മത്സരിക്കുന്ന വേദികളിൽ ഇന്ത്യൻ ബ്രൂവറികളുടെ വർധിച്ചുവരുന്ന സ്വീകാര്യതയാണ് ഈ അംഗീകാരം വ്യക്തമാക്കുന്നത്.
ലോകമെമ്പാടുമുള്ള മികച്ച ബിയറുകളെ കണ്ടെത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന വാർഷിക മത്സരമാണ് വേൾഡ് ബിയർ അവാർഡ്‌സ്. വിവിധ വിഭാഗങ്ങളിലും രാജ്യങ്ങളിലുമുള്ള എൻട്രികളെ വിധികർത്താക്കൾ വിലയിരുത്തുന്നു. ബ്രാൻഡ് തിരിച്ചറിയാതെ രുചിച്ചുനോക്കുന്ന 'ബ്ലൈൻഡ്-ടേസ്റ്റിംഗ്' പ്രക്രിയയുടെ പേരിലാണ് ഈ അവാർഡുകൾ അറിയപ്പെടുന്നത്. ബിയറുകൾ ബ്രാൻഡിങ് ഇല്ലാതെയാണ് വിലയിരുത്തപ്പെടുന്നത്. ഗുണനിലവാരം, രുചി എന്നിവയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !