തിരുവനന്തപുരം: കുടിശ്ശിക നല്കാത്തതിനാല് ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം കമ്പനികള്‍ നിര്‍ത്തി. ഇതോടെ, വിരലിലെണ്ണാവുന്ന സ്റ്റോക്ക് തീരുന്ന മുറയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദയശസ്ത്രക്രിയകള്‍ നിലയ്ക്കുന്ന സ്ഥിതിയായി.
ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ തിങ്കളാഴ്ച നിര്‍ത്തിയത്.ആവശ്യാനുസരണം മെഡിക്കല്‍ കോളേജുകള്‍ അടക്കം 21 ആശുപത്രികള്‍ക്ക് ഇത്തരം ഉപകരണങ്ങള്‍ നേരിട്ടാണ് വിതരണക്കാര്‍ നല്‍കുന്നത്. ആശുപത്രികള്‍ വഴിയാണ് വിതരണക്കാര്‍ക്ക് പണം നല്‍കേണ്ടതും
പതിനെട്ടുമാസത്തെ കുടിശ്ശികയായി 158.58 കോടിയാണ് കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ഇതില്‍ 41.34 കോടിയും കഴിഞ്ഞവര്‍ഷം ജൂണ്‍വരെയുള്ള കുടിശ്ശികയാണ്.ഇതിനായി പലതവണ സര്‍ക്കാരുമായി ചര്‍ച്ചനടത്തിയെങ്കിലും ഫലമില്ലാതായതോടെയാണ് വിതരണം നിര്‍ത്തേണ്ടിവന്നതെന്ന് ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്സ് ആന്‍ഡ് ഡിസ്പോസബിള്‍ എക്സിക്യുട്ടീവ് അംഗം പി.കെ. നിധീഷ് പറഞ്ഞു. കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ വിതരണം പുനരാരംഭിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.