കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇയാളുടെ കാറും തകർത്തിട്ടുണ്ട്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം
കാറിൽ എത്തിയ സംഘമാണ് കുത്തിയത്. കുത്തേറ്റ മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളും, തട്ടിക്കൊണ്ടു പോകൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയുമാണ്കോഴിക്കോട് ഭാഗത്തു നിന്നും കാറിൽ എത്തിയ സംഘമാണ് കുത്തിയത്, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി 10.30 ഓടെയായിരുന്നു സംഭവം, പ്രകോപനത്തിൻ്റെ കാരണം വ്യക്തമല്ല, ശരീരത്തിൽ ആസകലം കുത്തേറ്റിട്ടുണ്ട്.ജിനീഷിൻ്റെ അരയിൽ ഉണ്ടായിരുന്ന കത്തി സംഘർഷമുണ്ടായ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തു, എന്നാൽ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയിട്ടില്ല കുത്തിയവരെപ്പറ്റിയും ഇതുവരെ വിവരം ലഭിച്ചിട്ടില്ല, താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.