സുഹൃത്തിന്റെ ഫോൺവിളിയും, ചന്തേര പോലീസിന്റെ സമയോചിതമായ ഇടപെടലും യുവാവിനെ തിരികെ ജീവിതത്തിലേക്ക്.

തൃക്കരിപ്പൂർ : സുഹൃത്തിന്റെ ഫോൺവിളിയും ചന്തേര പോലീസിന്റെ തക്കസമയത്തെ ഇടപെടലും യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചു. തൃക്കരിപ്പൂർ ടിസിഎൻ ചാനൽ ക്യാമറാമാൻ എ.ജി. ഷാക്കിറിന്റെ ഫോൺവിളിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ചന്തേര പോലീസ് രക്ഷിച്ചത്.

ഷാക്കിറിന്റെ സുഹൃത്തായ യുവാവ് ജീവിതം അവസാനിപ്പിക്കുമെന്ന് സൂചിപ്പിക്കുന്ന വാട്ട്സാപ്പ് സന്ദേശം അയക്കുകയായിരുന്നു. തമാശയാണെന്ന് കരുതിയ ഷാക്കിറിന് യുവാവിന്റെ ഫോൺകോളും ലഭിച്ചു. ഇനി കാണില്ലെന്നായിരുന്നു ഫോൺവിളിച്ച് പറഞ്ഞത്. യുവാവ് ഓട്ടോറിക്ഷാഡ്രൈവറോട് വെളുത്തപൊയ്യ എന്ന് പറയുന്നത് കേട്ട ഷാക്കിർ ഉടൻ ചന്തേര പോലീസിൽ വിവരം അറിയിച്ച് മൊബൈൽനമ്പർ കൈമാറി. പിന്നീട് മാവിലാക്കടപ്പുറത്തെ തന്റെ സുഹൃത്തുക്കളെയും ഷാക്കിർ വിവരമറിയിച്ചു
ഇവരും ചന്തേര പോലീസും ഉടനെത്തി ആത്മഹത്യ ചെയ്യാനായി കടലിലിറങ്ങിയ യുവാവിനെ കരയ്ക്കെത്തിച്ചു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു താനെന്നും ചന്തേര പോലീസിന്റെ കൃത്യസമയത്തെ ഇടപെടലാണ് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്നും ഷാക്കിർ പറഞ്ഞു


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !