തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമ വിഷയത്തില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഒരിക്കല്‍ ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാളുകള്‍ ഇപ്പോള്‍ വന്ന് ആഗോള അയ്യപ്പ സംഗമം നടത്തി കഴിഞ്ഞ ഒമ്പതു വര്‍ഷവും ഇല്ലാത്ത ഒരു ശബരിമല സ്നേഹം കാണിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് അതില്‍ വിശ്വാസക്കുറവുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയോടാണ് സംശയമുള്ളതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശ്യശുദ്ധിയെയാണ് യുഡിഎഫ് എതിര്‍ക്കുന്നത്. ശബരിമലയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് ഇതെന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അറിയാം. ശബരിമലയില്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം മുതലെടുത്ത് ശബരിമലയിലെ ആചാരം ലംഘിക്കാന്‍ മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച് നടത്തിയിട്ടുള്ള പരിശ്രമങ്ങള്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും സന്ദീപ് പറഞ്ഞു.കേരളത്തിലെ വിശ്വാസികള്‍ക്കിടയില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുംമുഖ്യമന്ത്രിക്കും എതിരായി വലിയ വികാരംതന്നെ ഉണ്ടായിരുന്നു. ഇതെല്ലാം മറച്ചുവെച്ച്, ആഗോള അയ്യപ്പ സംഗമം നടത്തികഴിഞ്ഞ ഒമ്പതു വര്‍ഷവും ഇല്ലാത്ത ശബരിമല സ്നേഹം കാണിക്കുമ്പോള്‍ സ്വാഭാവികമായും വിശ്വാസികള്‍ക്ക് അതില്‍ വിശ്വാസക്കുറവുണ്ട്.പയ്യന്നൂരിലെ ജ്യോത്സ്യന് കൊടുത്ത ഉപദേശം അനുസരിച്ചാണോ ഇതെന്ന് സംശയിക്കുന്നതായും സന്ദീപ് പറഞ്ഞു. മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടെന്നും ശനിദോഷ നിവാരണത്തിനുവേണ്ടി നടത്തുന്ന പരിപാടിയാണ് ഇതെന്നുമാണ് പൊതുവെ കേരളത്തില്‍ എല്ലാവരും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒരു അയ്യപ്പന് വിളക്കുകൂടി നടത്തേണ്ടിവരും. എന്നാല്‍പോലും തീരാത്തത്ര ക്രൂരത അയ്യപ്പ ഭക്തന്മാരോടും ശബരിമലയോടും മുഖ്യമന്ത്രി ചെയ്തിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. മുഖ്യമന്ത്രി ജ്യോത്സ്യനെ കാണാനായി സംസ്ഥാന സെക്രട്ടറിയെ വിടുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. ആ ജ്യോത്സ്യന് പറഞ്ഞതനുസരിച്ചുള്ള പരിഹാര ക്രിയകളാണോ കേരളത്തില്‍ ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ നടക്കുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ സംശയിച്ചാല്‍ അതിനെ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിഒമ്പതു വര്‍ഷവും ഇല്ലാത്ത ഒരു ശബരിമല സ്നേഹം, സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി സന്ദീപ് വാര്യര്‍.
0
ശനിയാഴ്ച, സെപ്റ്റംബർ 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.