വാഷിങ്ടൻ∙ മധ്യേഷ്യയിൽ യുഎസ് നിർണായക നീക്കത്തിന് ഒരുങ്ങുകയാണെന്ന സൂചനകൾ നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘മധ്യപൂർവ്വദേശത്തിന്റെ മഹത്വത്തിനായി നമുക്ക് ഒരു യഥാർത്ഥ അവസരം വന്നുചേർന്നിരിക്കുകയാണ്. ആദ്യമായിട്ടാണ് എല്ലാവരും ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങുന്നത്
നമ്മൾ അത് പൂർത്തിയാക്കുക തന്നെ ചെയ്യും’’ – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതിന്റെ വിശദാംശങ്ങളൊന്നും ട്രംപ് പങ്കുവച്ചില്ല. ഇസ്രയേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ടാകാം പ്രഖ്യാപനമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തിന് തൊട്ടുമുമ്പാണ് ട്രംപിന്റെ പോസ്റ്റ് എന്ന പ്രത്യേകതയും ഉണ്ട്. നേരത്തെ ഗാസയുടെ കാര്യത്തിൽ ഒരു കരാറിലെത്താനുള്ള സാധ്യതയെ കുറിച്ച് ട്രംപ് പറഞ്ഞിരുന്നുഅതിനിടെ വിർജീനിയയിലെ ക്വാണ്ടിക്കോയിലുള്ള മറൈൻ കോർ ബേസിൽ നടക്കുന്ന സൈനികയോഗത്തിൽ ട്രംപ് പങ്കെടുത്തു. മുതിർന്ന കമാൻഡർമാർ സൈനിക ഉപദേഷ്ടാക്കൾ, സൈന്യത്തിലെ ജനറൽമാർ, അഡ്മിറലുകൾ എന്നിവർ പങ്കെടുക്കുന്ന വിപുലമായ സൈനിക ഉദ്യോഗസ്ഥരുടെ യോഗമാണ് വിർജീനയിൽ നടന്നത്.മധ്യേഷ്യയിൽ നിർണായക നീക്കത്തിന് ഒരുങ്ങുകയാണ്, നമ്മൾ അത് പൂർത്തിയാക്കുക തന്നെ ചെയ്യും യുഎസ് പ്രസിഡന്റ് ട്രംപ്.
0
തിങ്കളാഴ്ച, സെപ്റ്റംബർ 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.