കോപ്പൻഹേഗൻ∙ യൂറോപ്പിനെ വീണ്ടും ഭീതിയിലാഴ്ത്തി ഡ്രോൺ സാന്നിധ്യം. ബാൾട്ടിക് കടൽ മേഖലയിലെ ജാഗ്രത വർദ്ധിപ്പിക്കുമെന്ന് നാറ്റോ പ്രഖ്യാപിച്ചതിനു തൊട്ടടുത്ത ദിവസമാണ് യൂറോപ്യൻ രാജ്യമായ ഡെൻമാർക്കിന്റെ അതിർത്തിക്കുള്ളിലും ഡ്രോണുകൾ കണ്ടെത്തിയത്
ഞായറാഴ്ച രാത്രിയിൽ തങ്ങളുടെ സായുധ സേനയുടെ നിരവധി ഇടങ്ങളിൽ ഡ്രോണുകളെ കണ്ടതായി ഡാനിഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോണുകളുടെ എണ്ണത്തെക്കുറിച്ചോ കണ്ടെത്തിയ സ്ഥലങ്ങളെക്കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ അധികൃതർ നൽകിയില്ല.യുക്രെയ്നിൽ വർദ്ധിച്ചുവരുന്ന റഷ്യൻ ആക്രമണത്തിനിടയിലാണ് വടക്കൻ യൂറോപ്പിലും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്നത്. ഡ്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ബാൾട്ടിക് മേഖലയിൽ നാറ്റോ ജാഗ്രത വർധിപ്പിച്ചു. ശനിയാഴ്ച ലാത്വിയയിലെ റിഗയിൽ നടന്ന യോഗത്തിന് ശേഷം ഡെൻമാർക്ക് ഉൾപ്പെടുന്ന ബാൾട്ടിക് കടൽ മേഖലയിൽ കൂടുതൽ ജാഗ്രത പാലിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു
അതേസമയം ഡ്രോൺ വിന്യാസത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും റഷ്യൻ പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രിയും നാറ്റോയുടെ സെക്രട്ടറി ജനറലും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. സംഭവങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഡെൻമാർക്കിലെ റഷ്യൻ എംബസി പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.