ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സിന്ധുനദിയിലെ ജലം, 2029-ൽ പദ്ധതി പൂര്‍ത്തീകരണ ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാർ..

ന്യൂഡല്‍ഹി: ഉത്തരേന്ത്യയ്ക്ക് ‘പാരിതോഷിക’മായി ജലസേചന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സിന്ധുനദിയിലെ ജലം ലഭ്യമാക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. 2029-ലെ തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ പദ്ധതിക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ ജലാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സിന്ധു നദീതട വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് സൂചന. പാകിസ്താനുമായുള്ള സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനു ശേഷം സിന്ധുനദിയുമായി ബന്ധപ്പെട്ടുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കമാണിത്. 

സെപ്റ്റംബര്‍ 19-ന് മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ നടത്തിയ അവലോകന യോഗത്തില്‍, സിന്ധു നദീതട വ്യവസ്ഥയുടെ ഭാഗമായ സിന്ധു നദിയെയും ബ്യാസ് നദിയെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റര്‍ തുരങ്കം നിര്‍മ്മിക്കുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന സൂചന. ബഹുരാഷ്ട്ര നിര്‍മ്മാണ കമ്പനിയായ എല്‍ ആന്‍ഡ് ടിയെയാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

അടുത്ത വര്‍ഷത്തോടെ റിപ്പോര്‍ട്ട് തയ്യാറാകുമെന്നാണ് പ്രതീക്ഷ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സിന്ധു നദിയിലെ വെള്ളം എത്തിക്കുന്ന നിര്‍ദിഷ്ട 113 കിലോമീറ്റര്‍ കനാലിന്റെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അവലോകനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ലോകബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് 1960-ല്‍ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവെച്ച ചരിത്രപരമായ ഒരു ജല-പങ്കിടല്‍ കരാറായിരുന്നു സിന്ധു നദീജല കരാര്‍. 

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഈ കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചു. അതിനുശേഷം സിന്ധു നദിയിലെ ഇന്ത്യയുടെ വിഹിതം ഉപയോഗിക്കുന്നതിനുള്ള വിശദമായ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിവരികയായിരുന്നു. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിന് ഇന്റര്‍-ബേസിന്‍ ഇന്‍ഡസ് വാട്ടര്‍ ട്രാന്‍സ്ഫര്‍ സ്‌കീമിന് കീഴില്‍ ഒരു ബൃഹദ് പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു. 14 കിലോമീറ്റര്‍ തുരങ്കത്തിന്റെ നിര്‍മ്മാണമാണ് ഈ പദ്ധതിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം

ഇത്തരമൊരു തുരങ്കത്തിന് പര്‍വതങ്ങളിലെ പാറകളെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണ്, ദുര്‍ബലമായ പാറകളാണെങ്കില്‍ പൈപ്പുകളിലൂടെയായിരിക്കും തുരങ്കം നിര്‍മ്മിക്കുക. ഡിപിആര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ച ശേഷം ഇതിന്റെ നിര്‍മ്മാണം ആരംഭിക്കും. വേഗതയും സുരക്ഷയും ഉറപ്പാക്കാന്‍ ടണല്‍ ബോറിങ് മെഷീനുകളും റോക്ക് ഷീല്‍ഡ് സാങ്കേതികവിദ്യയും ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രവിയുടെ പോഷകനദിയായ ഉഝ് നദിയില്‍ നിന്ന് ബ്യാസ് നദീതടത്തിലേക്ക് വെള്ളം മാറ്റുന്നതിനായി ജമ്മു കശ്മീരിലെ കത്‌വ ജില്ലയിലുള്ള പദ്ധതിയുമായും ഈ തുരങ്കം ബന്ധിപ്പിക്കും. 

ഈ തുരങ്കം പൂര്‍ത്തിയാകുന്നതോടെ രവി-ബ്യാസ്-സത്ലജ് സംവിധാനത്തെ സിന്ധു നദീതടവുമായി ബന്ധിപ്പിക്കും. ഇന്ത്യയ്ക്ക് തങ്ങളുടെ ജലവിഹിതം പരമാവധി പ്രയോജനപ്പെടുത്താന്‍ ഈ പദ്ധതി സഹായകമാകുമെന്നാണ് വിലയിരുത്തല്‍. നിര്‍മ്മാണത്തിന് മൂന്നോ നാലോ വര്‍ഷം വേണ്ടിവരുമെന്നും 2028-ഓടെ തയ്യാറാകുമെന്നുമാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം 4,000-5,000 കോടി രൂപയാണ് പ്രതീക്ഷിത നിര്‍മ്മാണച്ചെലവ്

തുരങ്കത്തിന്റെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളായിട്ടായിരിക്കും പൂര്‍ത്തീകരിക്കുക. ഇന്ദിര ഗാന്ധി കനാലിലേക്ക് വെള്ളം തിരിച്ചുവിട്ട് രാജസ്ഥാനിലെ വരണ്ട പ്രദേശങ്ങളിലെ ജലസേചന ശേഷി വര്‍ധിപ്പിക്കുകയാണ് പദ്ധതിലക്ഷ്യം. ജമ്മു കശ്മീര്‍, ഹരിയാണ, ഡല്‍ഹി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ചെനാബ് നദിയെ രവി-ബ്യാസ്-സത്ലജ് സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനായി കനാല്‍ നിര്‍മ്മിക്കും. 

ഈ സംസ്ഥാനങ്ങളിലെ നിലവിലുള്ള കനാല്‍ ശൃംഖലകളുമായി ഇതിനെ ബന്ധിപ്പിക്കും. അതുവഴി ഇന്ദിര ഗാന്ധി കനാലിലേക്ക് നേരിട്ട് വെള്ളം എത്തിക്കാനും രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലേക്ക് ജലം എത്തിക്കാനും സാധിക്കും. ഇതുകൂടാതെ, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കുടിവെള്ള ലഭ്യത വര്‍ദ്ധിപ്പിക്കാനും ഈ പദ്ധതി സഹായിക്കും. ഇന്ത്യയുടെ വിഹിതത്തില്‍ നിന്നുള്ള അധികജലം പാകിസ്താനിലേക്ക് ഒഴുകുന്നത് ഈ പദ്ധതി തടയും.

ഇത് രാജ്യത്തിന്റെ ജലസുരക്ഷ ഉറപ്പുവരുത്തും. നിലവിലുള്ള 13 കനാല്‍ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെയും മഴയുടെ രീതികളിലെ മാറ്റങ്ങളുടെയും പ്രത്യാഘാതങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. ജമ്മുവിലെ രണ്‍ബീര്‍ കനാലിന്റെ നീളം 60 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !