ബെംഗളൂരു: ആവശ്യപ്പെട്ടാൽ ഉടൻ കോടതികൾ ഡിഎൻഎ പരിശോധന അനുവദിക്കരുതെന്ന് കർണാടക ഹൈക്കോടതി. വ്യക്തികളുടെ സ്വകാര്യതയും അന്തസ്സും പരിഗണിച്ചുവേണം ഡിഎൻഎ പരിശോധനയ്ക്ക് അനുമതിനൽകേണ്ടതെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന വ്യക്തമാക്കി.
സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് ഡിഎൻഎ പരിശോധന നടത്താൻ അനുമതിനൽകിയ കീഴ്‌ക്കോടതിവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവമോഗ സ്വദേശിയായ ഹരീഷ്‌കുമാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സെന്നഗൗഡ എന്നയാളുടെ രണ്ടാംഭാര്യയായ ലക്ഷാമാമ്മയിലുണ്ടായ മകനായ ഹരീഷ്‌കുമാറും ആദ്യഭാര്യയിലെ മക്കളായ എ.എസ്. ഉമേഷ്, എ.എസ്. ലോകേഷ് എന്നിവരും തമ്മിലുള്ള തർക്കമാണ് ഡിഎൻഎ പരിശോധനയിലേക്കെത്തിയത്.ഹരീഷ്‌കുമാർ, സെന്നഗൗഡ, ലക്ഷാമാമ്മ എന്നിവർക്കെതിരേയായിരുന്നു ഉമേഷും ലോകേഷും കോടതിയെ സമീപിച്ചത്. സെന്നഗൗഡയുടെ മകനല്ല ഹരീഷ്‌കുമാർ എന്ന് വാദിച്ച ഹർജിക്കാർ സെന്നഗൗഡ, ഹരീഷ്‌കുമാർ, ലക്ഷാമാമ്മ എന്നിവരെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു.ഇവരുടെ ആവശ്യം കോടതി അനുവദിച്ചതിനെ എതിർത്ത് ഹരീഷ്‌കുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാതാപിതാക്കൾ നിയമാനുസൃതം വിവാഹംകഴിച്ചതാണെന്നും അതിനാൽ പിതൃത്വം സംശയിക്കുന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഇയാൾ വാദിച്ചു. നിയമാനുസൃതം വിവാഹംചെയ്തവർക്ക് ജനിച്ച മക്കളുടെ പിതൃത്വംതെളിയിക്കുന്നതിനായി അവരുടെ സമ്മതമില്ലാതെ ഡിഎൻഎ പരിശോധന നടത്താൻ ഉത്തരവിട്ടത് അംഗീകരിക്കാൻകഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.