തിരുവനന്തപുരം: ശിവഗിരിയിലെയും മുത്തങ്ങയിലെയും പോലീസ് നടപടിയെക്കുറിച്ചുള്ള എ.കെ. ആന്റണിയുടെ പ്രതികരണത്തിന് സിപിഎം നേരിട്ട് മറുപടിപറയുന്നില്ല. മറിച്ച് കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കത്തിലേക്ക് അത് വഴിമാറട്ടെയെന്ന നിലപാടിലാണ് അവര്‍.
നിയമസഭയില്‍ പോലീസ് അതിക്രമത്തെക്കുറിച്ചുനടന്ന ചര്‍ച്ചയില്‍ മുത്തങ്ങയും ശിവഗിരിയുംമറ്റും പരാമര്‍ശിച്ചുള്ള ആരോപണങ്ങള്‍ പ്രതിരോധിച്ചില്ലെന്ന കുറ്റപ്പെടുത്തല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് ഇന്ധനംപകരുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ശിവഗിരിസംഭവം അന്വേഷിച്ച ജസ്റ്റിസ് ഭാസ്കരന് നായര്‍ കമ്മിഷന്റെയും മുത്തങ്ങസംഭവം അന്വേഷിച്ച സിബിഐയുടെയും റിപ്പോര്‍ട്ടുകള്‍ പരസ്യമാണെന്നിരിക്കെ, അത് വെളിപ്പെടുത്തണമെന്ന ആന്റണിയുടെ ആവശ്യത്തോട് പ്രതികരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെയും കാഴ്ചപ്പാട്.റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്ന നിര്‍ദേശത്തിലൂടെ ആന്റണി ഉദ്ദേശിച്ചത് ആ സംഭവങ്ങളിലെ പോലീസ് നടപടി ന്യായീകരിക്കപ്പെട്ടത് ഓര്മ്മിപ്പിക്കാനാണെന്നാണ് വിലയിരുത്തല്‍. ശിവഗിരിസംഭവത്തില് ജസ്റ്റിസ് ഭാസ്കരന് നായര്‍ കമ്മിഷന് പോലീസ് നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്.എന്നാല്‍, റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരായ കുറ്റപ്പെടുത്തലുമുണ്ട്
ഹൈക്കോടതിവിധി നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് സംഘടിക്കാന്‍ മതിയായ സമയം നല്‍കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ മധ്യസ്ഥദൗത്യം പരാജയമായിരുന്നെന്നും മന്ത്രിസഭാ ഉപസമിതിയുടെ രൂപവത്കരണത്തിനുപിന്നില്‍ രാഷ്ട്രീയലക്ഷ്യം മാത്രമായിരുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പോലീസ് അതിക്രമത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുന്‍ ആഭ്യന്തരമന്ത്രിമാരായ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രസംഗിക്കാത്തതും കോണ്‍ഗ്രസില്‍ ചര്‍ച്ചയാണ്.ഇഎംഎസിന്റെയും നായനാരുടെയും സര്‍ക്കാരുകളുടെ കാലത്തും പോലീസ് വെടിവെപ്പുണ്ടായിട്ടുണ്ട്. എന്നാല്‍, മുതിര്‍ന്ന അംഗങ്ങള്‍പോലും അതൊന്നും ഉന്നയിച്ചില്ല.'ശിവഗിരിയിലെയും മുത്തങ്ങയിലെയും കാര്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ചോരകണ്ടാല്‍ സന്തുഷ്ടനാകുന്ന ആളല്ല ഞാന്‍. ആദിവാസികളെ ചുട്ടുകരിച്ചവനാണെന്നും പഴികേള്‍ക്കേണ്ടിവന്നു. ഞാന്‍ ഡല്‍ഹിക്ക് പോയതിനാല്‍ സത്യം പറയാന്‍ ആരുമുണ്ടായില്ല''. ആന്റണിയുടെ ഈ വാക്കുകളില്‍ അദ്ദേഹത്തിന്റെ ഹൃദയഭാരമുണ്ട്തിരഞ്ഞെടുപ്പ് അടുത്തുവരവേ ശിവഗിരി, മുത്തങ്ങ പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കുന്നത് പ്രത്യേക ലക്ഷ്യത്തോടെയാണെന്നും ആന്റണി കാണുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു പത്രസമ്മേളനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതിനുപിന്നില്‍ ഇങ്ങനെ പലതുമുണ്ടെന്നാണ് സൂചന..webp)







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.