പാലാ:കെ. എം. മാണി മെമ്മോറിയൽ കർഷക, കർഷക തൊഴിലാളി അവാർഡുകൾ വെള്ളിയാഴ്ച (26-09-2025) മന്ത്രി പി. രാജീവ് സമ്മാനിക്കും. മീനച്ചിൽ താലൂക്ക് സഹകരണ കാർഷിക വികസന ബാങ്കിൻറെ പ്രഥമ വൈസ് പ്രസിഡന്റ് ആയിരുന്ന മുൻ ധനകാര്യ മന്ത്രി കെ. എം. മാണിയുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്ന താലൂക്കിലെ ഏറ്റവും മികച്ച കർഷകർക്കും കർഷക തൊഴിലാളിക്കുമുള്ള നാലാമത് അവാർഡുകൾ വെളളിയാഴ്ച (26-09-2025) നാലുമണിക്ക് പാലാ മുനിസിപ്പൽ ടൗൺഹാളിൽ വച്ച് വിവരണം ചെയ്യും
കെ. എം. മാണി അനുസ്മരണ പ്രഭാഷണവും മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും ബഹു വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. മികച്ച കർഷക തൊഴിലാളിക്കുള്ള അവാർഡ് ബഹു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, അംഗങ്ങളുടെ മക്കളിൽ നിന്നും പഠനത്തിൽ ഉന്നത നിലവാരം പുലർത്തി യവർക്കുള്ള അവാർഡുകൾ ജോസ് കെ. മാണി എംപി.യും വിതരണം ചെയ്യും. ബാങ്ക് പ്രസിഡന്റ് ഔസേപ്പച്ചൻ വാളിപ്ലാക്കൽ യോഗത്തിൽ അധ്യക്ഷത വഹിക്കുംകഴിഞ്ഞ അ റു പത്തിരണ്ട് വർഷക്കാലമായി പാലാ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സഹകരണ രംഗത്തെ മികച്ച സ്ഥാപനമാണ് മീനച്ചിൽ കാർഷിക വികസന ബാങ്ക്. ഇരുപത്തിയോന്ന് പഞ്ചായത്തുകളും രണ്ട് മുൻസിപ്പാലിറ്റിയും പ്രവർത്തന പരിധിയായുള്ള ബാങ്കിന് പാലായിലുള്ള ഹെഡ് ഓഫീസിന് പുറമെ പാലാ, ഈരാറ്റുപേട്ട, കുറവിലങ്ങാട് എന്നിവിടങ്ങളിൽ ശാഖകളുണ്ട്സ്വർണ്ണ പണയ വായ്പകൾക്കു പുറമേ ഏതാവശ്യങ്ങൾക്കും ഹ്രസ്വകാല, ദീർഘകാല വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ ബാങ്കിൽ നിന്നും അനുവദിച്ചു വരുന്നു. ബാങ്കിൽ ലഭ്യമാകുന്ന നിക്ഷേപങ്ങൾ ഇൻഷുറൻസ് പരിരക്ഷയോടെ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ സുരക്ഷിതമാണ് എന്നുള്ളത് ഈ ബാങ്കിനെ മറ്റ് സർവീസ് സഹകരണ ബാങ്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.കുടിശ്ശികയില്ലാത്ത വായ്പക്കാരിൽ നിന്നുമുള്ള അപേക്ഷകരെയാണ് അവാർഡുകൾക്ക് പരിഗണിച്ചത്. 2017, 2021 വർഷങ്ങളിൽ സംസ്ഥാന ഗവൺ മെന്റിൽ നിന്നും യുവകർഷക അവാർഡ് നേടിയ മാത്തുക്കുട്ടി ടോം സമ്മേളനത്തിൽ വിശിഷ്ട അതിഥിയായി പങ്കെടുക്കും. മുനിസിപ്പൽ ചെയർപേഴ്സൺ തോമസ് പീറ്റർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, മുൻ പി എസ് സി മെമ്പർമാരായ പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ. വി റ്റി തോമസ്, വാർഡ് കൗൺസിലർ ബിജി ജോജോ, കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിൽ പ്രസിഡന്റ് സാജൻ തൊടുക, അർബൻ ബാങ്ക് പ്രസിഡന്റ് സിപി ചന്ദ്രൻ നായർ, കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് ശശിധരൻ നായർ, ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. ബെറ്റി ഷാജു, മുൻ പ്രസിഡന്റ് കെ. പി. ജോസഫ് കുന്നത്തുപുരയിടം, സെക്രട്ടറി ജോപ്രസാദ് കുളിരാനി എന്നിവർ ആശംസകൾ അർപ്പിക്കും.കർഷകർക്കും, കർഷക തൊഴിലാളികൾക്കുമുള്ള കെ എം. മാണി മെമ്മോറിയൽ, അവാർഡ് വിതരണം മന്ത്രി പി. രാജീവ് നിർവഹിക്കുന്നു.
0
ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.