തവനൂർ: വില്വമംഗലം സ്മാരക ട്രസ്റ്റ് (റജിസ്ട്രേഷൻ നമ്പർ: 214/4/2000) സംഘടിപ്പിക്കുന്ന 31-ാമത് വില്വമംഗലം ദിനാഘോഷം സെപ്റ്റംബർ 14, 2025 (ഞായറാഴ്‌ച) രാവിലെ 10 മണിക്ക് തവനൂർ-ഇല്ലത്തറയിലെ കേളപ്പജി കാർഷിക കോളേജ് ക്യാമ്പസിൽ നടക്കും.
ചടങ്ങിൽ ട്രസ്റ്റ് ചെയർമാനും മുൻ എം.പിയുമായ സി. ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. പ്രസിദ്ധ കവി, പ്രഭാഷകൻ സി.വി. അച്യുതൻകുട്ടി ദിനാഘോഷം ഉദ്ഘാടനം ചെയ്യും. പാലക്കാട് സ്വദേശിയായ ആദ്ധ്യാത്മിക പ്രഭാഷക ശ്രുതിശ്യാം അനുസ്മരണ പ്രഭാഷണം നടത്തും.പരിപാടിയുടെ ഭാഗമായി ‘ശ്രീകൃഷ്ണ കർണ്ണാമൃതം’ പാരായണ മത്സര വിജയികളായ വിദ്യാർത്ഥികൾക്ക്, ആചാര്യ ദിവാകരദത്താ ശർമ്മാജിയുടെ പേരിൽ, ഇന്ദിരാകൃഷ്ണകുമാർ സമ്മാനദാനം നിർവഹിക്കും.സ്വാഗതം വി.എം. ജയകൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. ട്രസ്റ്റ് സെക്രട്ടറി എം. ഗോപിനാഥൻ റിപ്പോർട്ട് അവതരിപ്പിക്കും. ആശംസകൾക്ക് തവനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ മോഹൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീജ കുട്ടാക്കിൽ, മറവഞ്ചേരി രാമൻ നമ്പൂതിരി,
ഗോപിനാഥ് ചേന്നര എന്നിവർ സംസാരിക്കും. ആർ. താരാനാഥ് പ്രാർത്ഥനക്ക് നേതൃത്വം നൽകും. നന്ദി ടി. ശശിധരൻ അറിയിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.