കൊച്ചി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയ്ക്കും വംശഹത്യക്കുമെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ചിന്ത രവി ഫൗണ്ടേഷനും പാലസ്തീൻ സോളിഡാരിറ്റി ഫോറവും സംയുക്തമായി ചേർന്നാണ് കേരളത്തിലെ എല്ലാ ജില്ലകളിലും 'ഗാസയുടെ പേരുകൾ' എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
ഇസ്രയേൽ കൂട്ടക്കൊല ചെയ്ത കുട്ടികളുടെ പേര് വായിച്ചുകൊണ്ട് അവരെ ഓർമിക്കാനാണ് പരിപാടി. ഒക്ടോബർ രണ്ടിന് വൈകിട്ട് 4.30 മുതൽ എറണാകുളം വഞ്ചി സ്‌ക്വയറിൽ നിന്നാണ് തുടക്കം. ഓരോ ജില്ലാ കേന്ദ്രങ്ങളിലും 1500 പേരുകൾ വായിക്കും. എഴുത്തുകാരും കലാ സാംസ്‌കാരിക പ്രവർത്തകരും വിവിധങ്ങളായ ആവിഷ്‌കാരങ്ങൾ നടത്തുമെന്നും പേരറിയാവുന്ന 18,000 പലസ്തീനിയൻ കുട്ടികളെ ഓർക്കാനും സയണിസ്റ്റ് കൂട്ടക്കൊലക്കതിരെ ശബ്ദമുയർത്താനുമാണ് ഈ കൂട്ടായ്മയിലൂടെ ശ്രമിക്കുന്നതെന്നും സംഘാടക സമിതിക്ക് വേണ്ടി എഴുത്തുകാരൻ എൻ എസ് മാധവൻ പ്രസ്താവനയിൽ വ്യക്തമാക്കി.പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്ക് ചരിത്രത്തിൽ സമാനതകളില്ല. ഗാസയിലോ വെസ്റ്റ്ബാങ്കിലോ ഇതര പാലസ്തീനിയൻ പ്രദേശങ്ങളിലോ മരിച്ചുവീഴുന്നവർക്ക് ഇപ്പോൾ കണക്കു പോലുമില്ല. ഇക്കാര്യങ്ങൾ ലോകമറിയുന്നതു തന്നെ അന്നാട്ടുകാരായ ചുരുക്കം മാധ്യമപ്രവർത്തകർ ജീവൻ പണയപ്പെടുത്തി റിപ്പോർട്ട് ചെയ്യുന്നതിനാലാണ്. കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നുവെന്നതാണ് ഇസ്രയേലിന്റെ ആക്രമണത്തെ ഇത്രയേറെ പൈശാചികമാക്കുന്നത്.
2023 ഒക്ടോബർ മുതലുള്ള രണ്ടു വർഷത്തിനിടെ ഏതാണ്ട് പതിനെണ്ണായിരം കുട്ടികൾ മരിച്ചുവെന്നാണ് പ്രാഥമിക കണക്ക്. യഥാർത്ഥത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം ഇതിലുമെത്രയോ ഇരട്ടിവരുമെന്നാണ് കരുതേണ്ടത്. ആ കണക്കുകൾ ഒരിക്കലും ലഭ്യമാവില്ല. കൊല്ലപ്പെടുന്ന, കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം പ്രസക്തമല്ലാതാവുന്ന വിധത്തിൽ അവ ലോകത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്
കളിസ്ഥലങ്ങളിലും പഠനമുറികളിലും വീടുകളിലും ഓടിക്കളിക്കേണ്ടിയിരുന്ന പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ ഇപ്പോഴില്ല എന്ന യാഥാർത്ഥ്യം നമ്മൾ ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട്. ഇനിയും പലസ്തീനിൽ ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങളിൽ ബാക്കിയുള്ളത് മരണഭീതിയും രോഗങ്ങളും വിശപ്പും മാത്രമാണ്. സ്വപ്നങ്ങളും സന്തോഷവും സമാധാനവും ജീവൻ തന്നെയും അപഹരിക്കപ്പെട്ട ആ കുഞ്ഞുങ്ങളെ ഓർത്തുകൊണ്ട് ഇസ്രയേലിനെതിരെ പ്രതിഷേധ ശബ്ദമുയർത്താൻ നമുക്ക് ഒത്തു ചേരാം. എന്തുകൊണ്ടെന്നാൽ ഗാസയിലെ കുട്ടികൾക്കു മോൽ അനീതി താണ്ഡവമാടുമ്പോൾ നമ്മൾ അവരെ പറ്റി സംസാരിക്കേണ്ടതുണ്ട്.സയണിസ്റ്റ് ഭരണകൂടം കൂട്ടക്കൊല ചെയ്ത കുട്ടികളുടെ പേര് വായിച്ചുകൊണ്ട് അവരെ ഓർക്കാൻ ചിന്ത രവി ഫൌണ്ടേഷനും പലസ്തീൻ സോളിഡാരിറ്റി ഫോറവും ചേർന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും 'ഗാസയുടെ പേരുകൾ' എന്ന പരിപാടി സ്ഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 2, വൈകീട്ട് 4.30 മുതൽ എറണാകുളം വഞ്ചി സ്‌ക്വയറിൽ നിന്നാണ് തുടക്കം. ഓരോ ജില്ലാ കേന്ദ്രങ്ങളിലും 1500 പേരുകൾ വായിക്കും. ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ ഇതിൽ പങ്കാളികളാവും.
കൂട്ടത്തിൽ സങ്കടത്തിന്റെ സാമൂഹികാവിഷ്‌കാരമെന്ന നിലയിൽ എഴുത്തുകാരും കലാ സാംസ്‌കാരിക പ്രവർത്തകരും വിവിധങ്ങളായ ആവിഷ്‌കാരങ്ങൾ നടത്തും. കേരളത്തിലെ 14 ജില്ലകളിലും സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മയിലൂടെ, പേരറിയാവുന്ന 18,000 പലസ്തീനിയൻ കുട്ടികളെ ഓർക്കാനും സയണിസ്റ്റ് കൂട്ടക്കൊലക്കതിരെ ശബ്ദമുയർത്താനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.