തിരുവനന്തപുരം: പന്ത്രണ്ടുദിവസത്തെ സമ്മേളനത്തിനായി നിയമസഭ തിങ്കളാഴ്ച ചേരാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം. രാഷ്ട്രീയവിഷയങ്ങൾ ഏറെയുണ്ടെങ്കിലും രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങൾ ഒന്നിലധികം സ്ത്രീകളുടെ പരാതികളുമായി ബന്ധപ്പെട്ടുള്ളതിനാൽ അതിന് എളുപ്പം തീപിടിക്കും
കോൺഗ്രസിൽ അതിനെച്ചൊല്ലിയുള്ള കലഹങ്ങൾ തിരശ്ശീലയ്ക്കുപിന്നിൽ ഉടലെടുത്തുതുടങ്ങി. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമല്ല. ഫലത്തിൽ അദ്ദേഹം കോൺഗ്രസിലില്ല. പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് എഴുതിനൽകി. കോൺഗ്രസിന് അനുവദിക്കുന്ന സമയത്തിൽനിന്ന് രാഹുലിന് പ്രസംഗിക്കാൻ സമയം അനുവദിക്കില്ല. അദ്ദേഹം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. പ്രത്യേകവിഷയങ്ങളിലെ ചർച്ചയ്ക്ക് സ്പീക്കർ സമയം അനുവദിച്ചാൽ സംസാരിക്കാം. അങ്ങനെ ലഭിച്ചാൽത്തന്നെ ഒന്നോ, രണ്ടോ മിനിറ്റാകും കിട്ടുകരാഹുൽ നേരിടുന്ന ആരോപണത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അദ്ദേഹം സഭയിൽ വരുന്നതിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം പലനേതാക്കൾക്കും യോജിപ്പില്ല. ആരോപണമുക്തനാകുന്നതുവരെ അദ്ദേഹം അവധിയെടുക്കട്ടെയെന്ന നിലപാടാണ് സതീശനുള്ളത്. സർക്കാരിന് ഒരു വർഷത്തിൽ താഴെയുള്ള കാലാവധിയേ ഉള്ളൂവെന്നതിനാൽ തത്കാലം വിട്ടുനിന്നാലും പ്രശ്നമൊന്നും വരാനില്ല.എംഎൽഎ എന്നനിലയിൽ രാഹുലിന് സഭയിൽവരുന്നതിന് സാങ്കേതികമായി തടസ്സമില്ല. അതിനാൽ അദ്ദേഹം സ്വയം തീരുമാനിക്കട്ടെയെന്ന നിലപാടാണ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കന്മാർക്കുള്ളത്. പാർട്ടിയെന്നനിലയിൽ അദ്ദേഹത്തിന് പിന്തുണയൊന്നും നൽകേണ്ടെന്ന നിലപാടിനോട് എല്ലാവരും യോജിക്കുന്നു. എന്നാൽ, ഭരണപക്ഷത്തുനിന്ന് രാഹുലിനെതിരേ ആക്രമണമുണ്ടാകുമ്പോൾ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഭരണപക്ഷാംഗങ്ങൾക്കെതിരേ പ്രതിപക്ഷത്തിന് ശബ്ദമുയർത്തേണ്ടിവരും.രാഹുലിനെ കൈകാര്യംചെയ്ത രീതിയുടെപേരിൽ വി.ഡി. സതീശനെതിരേ മറ്റുവിഭാഗങ്ങൾ സംഘടിക്കുന്നതാണ് നിലവിലുള്ള സ്ഥിതി. രാഹുലിന്റെ രാഷ്ട്രീയഭാവി എന്നേക്കുമായി തല്ലിക്കെടുത്തരുതെന്ന അഭിപ്രായമാണ് എ ഗ്രൂപ്പിന്. പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും നേരിട്ടുള്ള പരാതിക്കാരില്ലാത്തതിനാൽ രാഹുലിനെതിരേ കടുത്തനടപടിയിലേക്ക് പോകാൻകഴിഞ്ഞിട്ടില്ല. കേസന്വേഷണത്തിലെ കണ്ടെത്തൽ അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിസംബന്ധിച്ചും നിർണായകമാകും.,രാഹുലിന്റെ രാഷ്ട്രീയഭാവി തല്ലിക്കെടുത്തരുതെന്ന് എ ഗ്രൂപ്പ് ആരോപണമുക്തനാകുന്നതുവരെ അദ്ദേഹം അവധിയെടുക്കട്ടെയെന്ന് സതീശൻ.
0
ശനിയാഴ്ച, സെപ്റ്റംബർ 13, 2025








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.