കണ്ണൂർ: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാഫിയ സംഘങ്ങളുടെ ഗണത്തിൽപ്പെടുത്തിയാണ് ഇടതുമുന്നണി സർക്കാർ കാണുന്നതെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ മതേതരത്വത്തിൽ വിശ്വസിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഒരേ ജോലി ചെയ്യുന്ന ചില മതക്കാർക്ക് ശമ്പളം കൊടുക്കുമ്പോൾ കത്തോലിക്കാ മാനേജ്മെന്റുകൾക്ക് ശമ്പളം കൊടുക്കില്ല എന്ന നിലപാടിലാണ് സർക്കാർ. ഒരു മതവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം ശമ്പളം നൽകില്ലെന്ന് ദുർവാശി കാണിക്കുമ്പോൾ ‘രാജാവ് തുണിയുടുത്തിട്ടില്ല’ എന്ന് വിളിച്ചു പറയാനുള്ള ആർജവം കത്തോലിക്കാ മാനേജ്മെന്റിനുണ്ടെന്ന് മുഖ്യന്ത്രിയോടും വിദ്യാഭ്യാസ മന്ത്രിയോടും പറയുകയാണ്. ഏഴ് വർഷമായി വേതനമില്ലാതെ അധ്യാപകർ ജോലി ചെയ്യുന്നു. നിത്യച്ചെലവിനു പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ്. ആത്മഹത്യയുടെ വഴി തേടുന്ന ഗതികേടിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ സംഘടിപ്പിക്കാൻ പോകുന്ന ന്യൂനപക്ഷ സംഗമവുമായി ബന്ധപ്പെട്ട് മധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ജനിക്കാത്ത കൊച്ചിന്റെ ജാതകം നോക്കേണ്ടതില്ലെന്നായിരുന്നു മറുപടി. എന്താണ് സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത്, ആരെയാണ് പ്രതീക്ഷിക്കുന്നത് എന്നൊന്നും അറിയില്ല. ന്യൂനപക്ഷങ്ങൾക്ക് അർഹമായ കാര്യങ്ങൾ അവഗണിക്കപ്പെടുന്നു എന്ന് ക്രൈസ്തവ സമുദായത്തിനു പരാതിയുണ്ടെന്നും പാംപ്ലാനി പറഞ്ഞു.'രാജാവ് തുണിയുടുത്തിട്ടില്ല’ എന്ന് വിളിച്ചു പറയാനുള്ള ആർജവം കത്തോലിക്കാ മാനേജ്മെന്റിനുണ്ട് ; തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
0
ശനിയാഴ്ച, സെപ്റ്റംബർ 13, 2025



.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.