തിരുവനന്തപുരം: ഗവര്‍ണര്‍ പദവി ഒഴിയണമെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം. ഗവര്‍ണര്‍ പദവി അനാവശ്യ പട്ടമെന്ന് പ്രമേയം. രാഷ്ട്രത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യ അവകാശങ്ങളെയും തകര്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം കവര്‍ന്നെടുക്കുകയാണ് സംഘ കുടുംബാംഗമായ ഗവര്‍ണറെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്.
രാജ്ഭവനെയും സര്‍വ്വകലാശാലകളെയും ആര്‍എസ്എസ് കാര്യാലയങ്ങളാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അര്‍ത്ഥഗര്‍ഭമായ മൗനം ജനം തിരിച്ചറിയുന്നുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു. സംഘപരിവാറും ബിജെപിയും വിശ്വാസത്തെ വിറ്റ് വോട്ടാക്കാനാണ് ശ്രമിക്കുന്നത്. വിശ്വാസത്തെ വോട്ടുമായി ബന്ധപ്പെടുത്താന്‍ പാടില്ല. ദൈവങ്ങളെ വോട്ടിനുളള ഉപാധി ആക്കേണ്ട. ഗവര്‍ണര്‍ പദവി അനാവശ്യമായ ഒന്നാണ്അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായി നിയമനിര്‍മ്മാണം വേണമെന്ന് നേരത്തെ തന്നെയുളള ആവശ്യം. നവോത്ഥാന കേരളം പിന്‍നടത്തത്തിലേക്ക് ഒരുങ്ങുന്നുണ്ടോ എന്ന സംശയം പലകോണിലുമുണ്ട്. അങ്ങനെ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ വേണം' എന്നും പ്രമേയത്തില്‍ പറയുന്നു. അതേസമയം ഡിവൈഎഫ്ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തര മന്ത്രിയെന്ന് സമ്മേളനത്തില്‍ പരിഹസിച്ചുസര്ക്കാരിന്റെ പൊലീസ് നയം സിപിഐ ഉള്‍ക്കൊള്ളുന്ന എല്‍ഡിഎഫിന്റേതല്ല. അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ല. സെമിനാറിന് എത്തിയ മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം പോയി. സമ്മേളനത്തെ അഭിവാദ്യം ചെയ്യാന്‍ പോലും മനസ്സുണ്ടായില്ല. സിപിഐ എന്ന വാക്ക് ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പാടുപെടുന്നത് കണ്ടുവെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.സംസ്ഥാന സർക്കാരിന്റെ അധികാരം കവർന്നെടുക്കുകയാണ് സംഘ കുടുംബാംഗമായ ഗവര്‍ണറെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം.
0
വ്യാഴാഴ്ച, സെപ്റ്റംബർ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.