സ്കൂട്ടറിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: ആലത്തൂർ വാനൂരിൽ സ്കൂട്ടറിൽ കണ്ടെയ്നര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ഒപ്പമുണ്ടായിരുന്ന ഭർത്താവിനും രണ്ടര വയസ്സുള്ള കുഞ്ഞിനും പരിക്കേറ്റു. ഇരട്ടക്കുളം മണ്ണയം കാട്ടിൽ ദീപു ഭാര്യ സുമ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സ്വാതി ജംഗ്ഷൻ ഭാഗത്ത് നിന്നും ഇരട്ടക്കുളം ഭാഗത്തേക്ക് സ്കൂട്ടറിൽ ഭർത്താവും രണ്ടര വയസ്സുള്ള കുട്ടിയുമൊത്ത് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ സുമ മരിച്ചു. പരിക്കേറ്റ ഭർത്താവിനെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയുടെ മേൽപ്പാലം പണിയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം നടക്കുന്ന കേരളപ്പറമ്പ് ഭാഗത്താണ് അപകടമുണ്ടായത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !