പാലാ :ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഭക്തജന പങ്കാളിത്തത്തോടുകൂടി പുതിയതായി പണികഴിപ്പിച്ച തിരുവരങ്ങ് സമർപ്പണത്തെക്കുറിച്ചും നവരാത്രി മഹോത്സവത്തെ സംബന്ധിച്ച് നവാഹയജ്ഞത്തെക്കുറിച്ചും വിശദീകരിക്കുന്നതിനു വേണ്ടി ക്ഷേത്രം ഭാരവാഹികൾ പാലാ മീഡിയ അക്കാദമിയിൽ വാർത്താ സമ്മേളനം വിളിച്ചു.
വാർത്താ സമ്മേളനത്തിൽ തിരുവരങ്ങ് സമർപ്പണം 2025 സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവിതാംകൂർ ഇളയ മഹാറാണി പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയാണ് ദേശത്തിന് സമർപ്പിച്ച് അനുഗ്രഹപ്രഭാഷണം നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.ഈ മഹനീയമായ ചടങ്ങിനെ പ്രൗഢഗംഭീരമാക്കുന്നതിനും ആദരണീയനായ തമ്പുരാട്ടിയെ പൂർണ്ണരൂപം നൽകി സ്വീകരിക്കുന്ന ചടങ്ങിലേക്കും സർവ്വദേശവാസികളെയും സ്വാഗതം ചെയ്യുന്നു. ദേശവാസികളുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പത്മശ്രീ അനിൽ ദിവാകരൻ നമ്പൂതിരിയാണ് തമ്പുരാട്ടിയെ പൂർണ്ണ നൽകി സ്വീകരിക്കുന്നത്.
എൻഎസ്എസ് മീനേച്ചിൽ താലൂക്ക് യൂണിയൻ ചെയർമാനും ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറുമായ മനോജ് ബി നായർ ആണ് അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് സമർപ്പണ ചടങ്ങിനു ശേഷം ഫ്ലൂട്ട് ആൻഡ് വയലിൻ ഫ്യൂഷനും ശേഷം പ്രസാദംമൂട്ടും ഉണ്ടായിരിക്കുന്നതാണ.
2025 സെപ്റ്റംബർ 22 ആം തീയതി മുതൽ ഒക്ടോബർ രണ്ടുപേരെ നവരാത്രി മഹോത്സവം എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
സോപാനസംഗീതം ഓട്ടൻതുള്ളൽ കൈകൊട്ടിക്കളി തിരുവാതിര കളി നൃത്തസന്ധ്യ ഗാനസുധ അക്ഷരശ്ലോക നാരായണീയ കാവികേളി സദസ്സ് വീണ കച്ചേരി തുടങ്ങിയ പരിപാടികളും സെപ്റ്റംബർ 28ന് രാവിലെ 8:00 മണിക്ക് വിദ്യാഗോപാലമന്ത്രാലയും സെപ്റ്റംബർ 29ന് വൈകുന്നേരം ആറുമണിക്ക് പൂജവെപ്പും ഒക്ടോബർ രണ്ടിന് രാവിലെ 6 30ന് സരസ്വതി പൂജയും ഏഴുമണിക്ക് പൂജ എടുപ്പും.
ഏഴ് 30 മുതൽ വിദ്യാരംഭം ഉണ്ടായിരിക്കുന്നതാണ്. എല്ലാ ദിവസവും കലാപരിപാടികൾക്ക് ശേഷം അത്താഴമൂട്ട് ഉണ്ടായിരിക്കുന്നതാണ്. 2025 ഒക്ടോബർ 4 മുതൽ 13 വരെ ബ്രഹ്മശ്രീ കണ്ടമംഗലം പരമേശ്വരം നമ്പൂതിരി കോഴിക്കോട് യജ്ഞാചാര്യനായി ശ്രീമദേവി ഭാഗവത നവാഹ്യവും നടത്തുന്നുണ്ട്.വാർത്താ സമ്മേളനത്തിൽ പി.എസ് രമേശ് കുമാർ പന്നിക്കോട്ട് ,(ഇടനാട് ശക്തി വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട് ,പി പത്മകുമാർ പനിമ നിലയം ) (പ്രസിഡണ്ട് ബാലകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട് ) ഗോപകുമാർ ജി ( നാരായണ മന്ദിരം ,വൈസ് പ്രസിഡണ്ട് ഇടനാട് വലവൂർ ശക്തി വിലാസം എൻ.എസ്.എസ് കരയോഗം) പി.പി ഗോപിനാഥൻ നായർ കണ്ടത്തിപ്പറമ്പിൽ (ദേവസ്വം മാനേജർ) സുനിൽ കുമാർ എസ് മുട്ടത്തിൽ (ട്രഷർ ബാലകൃഷ്ണ വിലാസം എൻ.എസ് എസ് കരയോഗം വള്ളിച്ചിറ) ബാബു പി.എൻ ,ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ നമ്പൂതിരി അര മംഗലത്ത് മന ( ക്ഷേത്രം മേൽശാന്തി) എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.