ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യത്തിന്റെ ആശയവിനിമയത്തിൽ നിർണായകമായത് തദ്ദേശീയ മൊബൈൽ സംവിധാനമായ ‘സംഭവ്’.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സുരക്ഷിത മൊബൈൽ സംവിധാനമായ സംഭവ് (സെക്യുർ ആർമി മൊബൈൽ ഭാരത് വെർഷൻ) ഓപ്പറേഷൻ സിന്ദൂറിനിടെ ഉപയോഗിച്ചതായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ‘സംഭവ്’ വീണ്ടും ചർച്ചാ വിഷയമായത്.സൈന്യം ഇപ്പോൾ ഒരു നവീകരണത്തിന് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ തന്നെ വികസിപ്പിച്ച സ്മാര്‍ട്ട് ഫോണായ ‘സംഭവ്’ ഈ വർഷം ജനുവരിയിലാണ് സൈനിക ഉദ്യോഗസ്ഥരിലേക്ക് കേന്ദ്രസർക്കാർ എത്തിച്ചത്.
രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഫോണുകള്‍ അന്ന് സൈനികര്‍ക്ക് വിതരണം ചെയ്തതെങ്കിലും ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ നിർണായകമായത് വാട്സ് ആപ്പ് തുടങ്ങിയ വിദേശ സമൂഹമാധ്യമങ്ങൾ ഇല്ലാത്ത ഈ ഫോണായിരുന്നു. സുരക്ഷിതമായ ആശയവിനിമയത്തിൻ്റെ ഭാഗമായി 30,000 സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് സംഭവ് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തത്.
2024 ഒക്ടോബറില്‍ ചൈനയുമായി നടന്ന ചര്‍ച്ചയ്ക്കിടെയാണ് സംഭവ് ഫോണുകളെ കുറിച്ചുള്ള ആദ്യ സൂചനകൾ ലഭിച്ച് തുടങ്ങിയത്. അന്ന് സംഭവ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നേരത്തെ വെളിപ്പെടുത്തിയിരുന്നു.എന്താണ് സംഭവ് സ്മാര്‍ട്ട് ഫോണ്‍?സൈന്യത്തിനകത്തെ സുരക്ഷിതമായ ആശയവിനിമയത്തിനും സുപ്രധാന വിവരങ്ങള്‍ ചോരുന്നത് തടയാനുമാണ് ഇന്ത്യൻ ആർമി സംഭവ് സ്മാര്‍ട്ട് ഫോണ്‍ വികസിപ്പിച്ചത്.
പൂര്‍ണ്ണമായും എന്‍ക്രിപ്റ്റ് ചെയ്ത ഫോണാണ് സംഭവ്. ഇത് എന്‍ഡ്-ടു-എന്‍ഡ് സുരക്ഷിത എക്കോസിസ്റ്റം നല്‍കുന്നു. 5ജി ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഫോണിലുണ്ട്. ഫോണുകളില്‍ സൈന്യം വികസിപ്പിച്ചെടുത്ത എം-സിഗ്മ പോലുള്ള ആപ്പുകളാണ് വാട്‌സ്ആപ്പിന് പകരമായി സൈന്യം ഉപയോഗിക്കുന്നത്. ഇതിലൂടെ സന്ദേശങ്ങള്‍, രേഖകള്‍, ഫോട്ടോകള്‍, വിഡിയോകള്‍ എന്നിവ പങ്കിടാൻ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.