ഷിക്കാഗോ: അമേരിക്കയിലെ മൂന്നാമത്തെ വലിയ നഗരമായ ഷിക്കാഗോയിൽ ലേബർ ഡേ വാരാന്ത്യത്തിൽ നടന്ന വെടിവയ്പ്പുകളിൽ എട്ടുപേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരുക്കേറ്റു.
നഗരത്തിലുടനീളമായി നടന്ന 37 വെടിവയ്പ്പുകളിലായാണ് 58 പേർക്ക് വെടിയേറ്റത്.ഡോണൾഡ് ട്രംപിന്റെ ഭരണകൂടം ഷിക്കാഗോയിലെ തെരുവുകളിൽ ഫെഡറൽ ഏജൻസികളെയോ, ദേശീയ സേനയെയോ വിന്യസിക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ ആക്രമണങ്ങൾ ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധ നേടി.2.75 ദശലക്ഷം ജനസംഖ്യയുള്ള ഷിക്കാഗോയിൽ, സമീപ വർഷങ്ങളിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലും പ്രാദേശിക പ്രശ്നമായി തുടരുന്നു. ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള ചില പ്രദേശങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ള പ്രദേശങ്ങളെക്കാൾ 68 മടങ്ങ് അധികം കൊലപാതകങ്ങൾ നടക്കുന്നതായി യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ ക്രൈം ലാബ് പറയുന്നു.കഴിഞ്ഞ വർഷം, 573 കൊലപാതകങ്ങളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. റോച്ചെസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കണക്കനുസരിച്ച്, 2024 ൽ യുഎസ് നഗരങ്ങളിൽ വെച്ചേറ്റവും കൂടുതൽ കൊലപാതകം നടന്നത് ഷിക്കാഗോയിലാണ്. ഈ വർഷം ഇതുവരെ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൊലപാതകങ്ങളും വെടിവയ്പ്പുകളും കുറഞ്ഞിട്ടുണ്ട്.കഴിഞ്ഞ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 1 വരെ 404 കൊലപാതകങ്ങൾ നടന്നപ്പോൾ, ഈ വർഷം ഇതുവരെ 279 കൊലപാതകങ്ങളാണ് നടന്നത്. 2024-ൽ ഇതേ കാലയളവിൽ 1,586 വെടിവയ്പ്പുകൾ നടന്നിരുന്നു. ഈ വർഷം ഇതുവരെ 1,026 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.37 വെടിവയ്പ്പുകൾ കൊല്ലപ്പെട്ടത് എട്ടുപേർ പരുക്കേറ്റവർ അൻപതോളം.. എന്താണ് അമേരിക്കയിൽ സംഭവിക്കുന്നത്..?
0
ബുധനാഴ്ച, സെപ്റ്റംബർ 03, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.