പാലാ: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവന പദ്ധതി 62 സ്നേഹവീടുകളിലേക്ക് കടക്കുന്നു.
3 വര്‍ഷം മുമ്പ് കെഴുവംകുളം സ്വദേശിയായ ഒരു സാധാരണ മനുഷ്യന് നല്കിയ 2 ലക്ഷം രൂപയില്‍ നിന്നും തുടക്കം കുറിച്ച സ്നേഹദീപം ഭവന പദ്ധതി കൊഴുവനാല്‍, മുത്തോലി, കിടങ്ങൂര്‍, മീനച്ചില്‍, അകലകുന്നം, എലിക്കുളം, കരൂര്‍ പഞ്ചായത്തുകളിലായി 57 വീടുകളുടെ നിര്‍മ്മാണം ആണ് ഇതിനോടകം ഏറ്റെടുത്തത്. സ്നേഹദീപത്തിലെ 58 മുതല്‍ 62 വരെയുള്ള 5 വീടുകളുടെ നിര്‍മ്മാണത്തിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്.കൊഴുവനാല്‍ പഞ്ചായത്തില്‍ 26 വീടുകളുടെയും കിടങ്ങൂര്‍ പഞ്ചായത്തില്‍ 15 വീടുകളുടെയും മുത്തോലി പഞ്ചായത്തില്‍ 11 വീടുകളുടെയും അകലകുന്നം പഞ്ചായത്തില്‍ 2 വീടുകളുടെയും മീനച്ചില്‍, എലിക്കുളം, കരൂര്‍ പഞ്ചായത്തുകളിലായി ഓരോ വീടുകളുടെയും നിര്‍മ്മാണമാണ് ഇതിനോടകം ഏറ്റെടുത്തത്.
ഒരു മാസം ആയിരം രൂപാ വീതം ഒരു വര്‍ഷത്തേയ്ക്ക് നല്കുവാന് സന്മനസ്സ് കാണിച്ച 1200-ല്‍പ്പരം സുമനസ്സുകള്‍ 6 പഞ്ചായത്തുകളിലായി സ്നേഹദീപത്തില്‍ ഉണ്ട്. ഈ സുമനസ്സുകളില്‍ നിന്നായി കൊഴുവനാല്‍ പഞ്ചായത്തില്‍ ഒരുകോടിഎട്ടുലക്ഷം രൂപയും കിടങ്ങൂര്‍ പഞ്ചായത്തില്‍ 62 ലക്ഷം രൂപയും മുത്തോലി പഞ്ചായത്തില്‍ 50 ലക്ഷം രൂപയും അകലകുന്നം പഞ്ചായത്തില്‍ 8.5 ലക്ഷം രൂപയും മീനച്ചില്‍ പഞ്ചായത്തില്‍ 5 ലക്ഷം രൂപയും എലിക്കുളം പഞ്ചായത്തില്‍ 5.5 ലക്ഷം രൂപയും കരൂര്‍ പഞ്ചായത്തില്‍ 5.25 ലക്ഷം രൂപയും ഉള്‍പ്പെടെ 2.5 കോടി രൂപ ശേഖരിക്കുവാനും സാധിച്ചു.
കൂടാതെ വിവിധ പ്രദേശങ്ങളിലായി ഒന്നരയേക്കര്‍ സ്ഥലം സൗജന്യമായി സമാഹരിക്കുവാനും സാധിച്ചു. മീനച്ചില്‍ സ്നേഹദീപത്തിന്റെ നേതൃത്വത്തില്‍ ഭരണങ്ങാനത്തിനു സമീപം നിര്‍മ്മിക്കുന്ന 58,59,60 സ്നേഹവീടുകള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ 17 സെന്റ് സ്ഥലം അച്ചാമ്മ തോമസ് വടക്കേചിറയാത്തും മകന് ജസ്റ്റിന് തോമസും ചേര്‍ന്നു നല്‍കിയതാണ്.
മുത്തോലി സ്നേഹദീപത്തിന്റെ നേതൃത്വത്തില്‍ പാലാ മുരിക്കുംപുഴയ്ക്ക് സമീപം നിര്‍മ്മിക്കുന്ന 61-ാം സ്നേഹവീടിനുള്ള 5 സെന്റ് സ്ഥലം സംഭാവന നല്‍കിയത് അരുണാപുരം വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയാണ്. ഈ നാല് വീടുകള്‍ നിര്‍മ്മിക്കുന്നതിനും കൂടാതെ കിടങ്ങൂര്‍ സ്നേഹദീപത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്നേഹദീപത്തിലെ 54 മുതല്‍ 57 വരെയുള്ള നാല് വീടുകള്‍ക്കും ഉള്‍പ്പെടെ 8 വീടുകള്‍ക്ക് ഏറ്റവും കൂടുതല്‍ കൈത്താങ്ങാകുന്നത് കിടങ്ങൂര്‍ സ്വദേശിയും അമേരിക്കന്‍ മലയാളിയുമായ സൈമണ്‍ കോട്ടൂര്‍ (സോമന്) ആണ്. കിടങ്ങൂരും പരിസരപ്രദേശങ്ങളിലുമായി ഭവനരഹിതരായ നിരവധിയാളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ള വ്യക്തിയാണ് സൈമണ്‍ കോട്ടൂര്‍.
അവഗണനകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്ന കുട്ടികള്‍ക്കായി അമേരിക്കയില്‍ സണ്‍ഷൈന്‍ ഹോംസ് നടത്തി നൂറുകണക്കിന് ആളുകളുടെ പരിപാലനം ഏറ്റെടുത്തിട്ടുള്ള വ്യക്തിയാണ് സൈമണ്‍ കോട്ടൂരും ഭാര്യ എല്‍സ സൈമണും. 62-ാം സ്നേഹവീട് നിര്‍മ്മിക്കുന്നതിനായി 5 സെന്റ് സ്ഥലം ഇടപ്പാടിക്കു സമീപം സൗജന്യമായി നല്‍കിയത് എം.എം. മാത്യു (മാമച്ചന്) മണ്ണൂര്‍ ഇടപ്പാടി ആണ്.
മൂന്ന് ബെഡ്റൂം, ഹാള്‍, സിറ്റൗട്ട്, 2 ശുചിമുറി, അടുക്കള എന്നിവയോടുകൂടിയ സ്നേഹദീപത്തിലെ വീടുകള്‍ നാലുലക്ഷം രൂപയ്ക്കാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. വീടുകളുടെ തറയുടെ നിര്‍മ്മാണം ഗുണഭോക്താക്കളുടെ പണച്ചെലവിലും ഉത്തരവാദിത്വത്തിലുമാണ് നടത്തുന്നത്. സ്നേഹദീപം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്ത 62 വീടുകള്‍ക്ക് പുറമെ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി സ്നേഹദീപം മോഡലിലുള്ള 9 വീടുകളും ഇതിനോടകം നിര്‍മ്മിച്ചു നല്കുവാനും സാധിച്ചു.
സ്നേഹദീപത്തിലെ 58 മുതല്‍ 62 വരെയുള്ള വീടുകളുടെ ശിലാസ്ഥാപനവും സ്നേഹദീപം പദ്ധതിയിലെ 51-ാമത്തെതും കൊഴുവനാല്‍ സ്നേഹദീപത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച കൊഴുവനാല്‍ പഞ്ചായത്തിലെ 26-ാമത്തെതുമായ വീടിന്റെ താക്കോല്‍ സമര്‍പ്പണവും ഞായറാഴ്ച (21.09.2025) ഉച്ചകഴിഞ്ഞ് 2.00 ന് ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.
പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ദയാബായി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും 5 വീടുകളുടെ ശിലാസ്ഥാപന കര്‍മ്മം നടത്തുന്നതുമാണ്. ജോസ് കെ.മാണി എം.പി. 51-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണവും അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. സ്നേഹദീപം പദ്ധതിയുടെ സുമനസ്സുകളെ ആദരിക്കുന്നതും മാണി സി.കാപ്പന് എം.എല്‍.എ. മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ആമുഖപ്രസംഗവും നടത്തുന്നതാണ്.
പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, സ്നേഹദീപം പ്രസിഡന്റുമാരായ പ്രൊഫ. ഡോ. മേഴ്സി ജോണ്‍, ഷിബു പൂവേലില്‍, സന്തോഷ് കാവുകാട്ട്, പി.ജി. ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, ഗിരീഷ് കുമാര്‍ ഇലവുങ്കല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.