ന്യൂഡൽഹി: ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തി യുകെ സംഘം.
യുകെയിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസിന്റെ (സിപിഎസ്) പ്രതിനിധി സംഘമാണ് ഡൽഹിയിലെ തിഹാർ ജയിൽ നേരിട്ട് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം രാജ്യം വിട്ടവരെ തിരികെ എത്തിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് തിഹാർ ജയിലിൽ യുകെ സംഘം നേരിട്ടെത്തിയത്.വിജയ് മല്യ, നീരവ് മോദി തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ യുകെ കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഈ നീക്കം.തടവുകാർക്ക് നൽകുന്ന പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും കാര്യങ്ങൾ നിരീക്ഷിച്ച സിപിഎസ് സംഘം സംതൃപ്തരാണെന്നാണ് സൂചന.ആവശ്യമെങ്കിൽ, തിഹാർ ജയിൽ സമുച്ചയത്തിനുള്ളിൽ ‘ഉന്നതരായ’ കുറ്റവാളികളെ ഉൾക്കൊള്ളുന്നതിനായി ഒരു പ്രത്യേക ‘എൻക്ലേവ്’ സ്ഥാപിക്കാമെന്നും അധികൃതർ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രാജ്യാന്തര നിലവാരത്തിനു പുറമെ കൈമാറുന്ന കുറ്റവാളികൾക്ക് മറ്റു ഭീഷണികളില്ലെന്ന് ഉറപ്പാക്കാനും യുകെ സംഘം അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈയിൽ നടന്ന ഉന്നതതല സന്ദർശനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.വിജയ് മല്യ, നീരവ് മോദി തുടങ്ങിയ സാമ്പത്തിക കുറ്റവാളികൾക്ക് തീഹാർ ജയിലിൽ മുറികൾ ഒരുങ്ങുന്നു എന്ന് സൂചന..!
0
ഞായറാഴ്ച, സെപ്റ്റംബർ 07, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.