കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പൂവൈ സെങ്കുട്ടുവന്‍ അന്തരിച്ചു

ചെന്നൈ: കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പൂവൈ സെങ്കുട്ടുവന്‍ (90) അന്തരിച്ചു. ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.


1967 മുതല്‍ ഗാനരചനാ രംഗത്തുണ്ട്. ആയിരത്തിലധികം സിനിമാഗാനങ്ങളും 5000-ത്തിലേറെ ഭക്തിഗാനങ്ങളും രചിച്ചു. കൂടാതെ നൃത്തനാടകം, ടെലിവിഷന്‍ പരമ്പര, റേഡിയോ പരിപാടികള്‍ തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ചു.

എം.ജി.ആര്‍, ശിവാജി ഗണേശന്‍ തുടങ്ങിയവര്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ക്കുവേണ്ടി ഗാനരചന നിര്‍വഹിച്ചിരുന്നു.

പുതിയ ഭൂമി, അഗസ്ത്യര്‍ രാജരാജചോളന്‍ എന്നീ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു അണ്ണാദുരൈ, കരുണാനിധി, എം.ജി.ആര്‍, ജയലളിത എം.കെ സ്റ്റാലിന്‍ എന്നീ അഞ്ചു മുഖ്യമന്ത്രിമാര്‍ അഭിനയിച്ചിരുന്ന നാടകങ്ങള്‍ക്കുവേണ്ടിയും ഗാനരചന നിര്‍വഹി ച്ചിരുന്നു.

ശിവഗംഗ ജില്ലയിലെ കിഴപ്പൂങ്കുടി സ്വദേശിയാണ്. ഭാര്യ ഗാന്ധിമതി നേരത്തെ മരിച്ചു. പൂവൈ ദയാനിധി, രവിചന്ദ്രന്‍, കലൈസെല്‍വി, വിജയലക്ഷ്മി എന്നിവര്‍ മക്കളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !