സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാമത്തെ മുലപ്പാൽ ബാങ്ക് എസ്എടി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. ദേശീയ മാനദണ്ഡങ്ങൾ പാലിച്ച് എസ്എടി ആശുപത്രിയിൽ നിലവിൽവന്ന മുലപ്പാൽ ബാങ്കിൽനിന്നു കുഞ്ഞുങ്ങൾക്ക് ആവശ്യമായ മുലപ്പാൽ വാങ്ങാം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

പമ്പുകൾ ഉപയോഗിച്ചും പിഴിഞ്ഞെടുത്തുമാണ് മുലപ്പാൽ ശേഖരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മമാരിൽനിന്നും പുറത്തുനിന്നെത്തുന്നവ രിൽനിന്നും പാൽ ശേഖരിക്കും.
ഇങ്ങനെ ലഭിക്കുന്ന പാൽ പാസ്‌ചറൈസേഷൻ ഉൾപ്പെടെയുള്ള അണുവിമുക്തപ്രവർത്തനങ്ങൾ നടത്തി പ്രത്യേക താപനിലയിലാണ് സൂക്ഷിക്കുക. ലാബ് ടെസ്റ്റുകൾ നടത്തി ലഭിച്ച പാലിൻ്റെ സുരക്ഷിതത്വവും ഉറപ്പാക്കും.

ദാതാക്കൾക്ക് സാംക്രമികരോഗങ്ങൾ ഉണ്ടോയെന്നതടക്കമാണ് പരിശോധിക്കുന്നത്. ഇതിനുശേഷമേ ആവശ്യക്കാർക്ക് നൽകുകയുള്ളൂ. ആവശ്യക്കാർക്ക് സൗജന്യമായാണ് ഇതു നൽകുന്നതും.

ഇവിടെ നിന്നു വാങ്ങുന്ന പാൽ ശീതീകരിക്കാതെ ആറു മണിക്കൂർവരെയും ശീതീകരിച്ച് ഒരുദിവസംവരെയും സൂക്ഷിക്കാം. സർക്കാർ ആശുപത്രികളിൽനിന്നും ഡോക്ടർമാരുടെ കുറിപ്പടിക്കനുസരിച്ചാണ് ആവശ്യക്കാർക്ക് ബാങ്കിൽനിന്നു പാൽ നൽകുന്നത്. സ്വകാര്യ ആശുപത്രികളിലേക്കും ആവശ്യമെങ്കിൽ ഡോക്ടർമാരുടെ നിർദേശത്തിൻ്റെ രേഖകളുമായി സമീപിച്ചാൽ പാൽ ലഭ്യമാക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !