നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പരിപാടികൾ ലഭിക്കാത്ത ഒരു വീടു പോലും കേരളത്തിലില്ലെന്ന് ബിജെപി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻ്റ് പി.ആർ.രശ്മിൽ നാഥ്

നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പരിപാടികൾ ലഭിക്കാത്ത ഒരു വീടു പോലും കേരളത്തിലില്ലെന്ന് ബിജെപി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻ്റ് പി.ആർ.രശ്മിൽ നാഥ്

മഞ്ചേരി: നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പരിപാടികൾ ലഭിക്കാത്ത ഒരു വീടു പോലും കേരളത്തിലില്ലെന്നും,സാധാരണ ജനങ്ങൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വൻ വിജയത്തിന് കാരണമാകുമെന്നും ബിജെപി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡൻ്റ് പി.ആർ.രശ്മിൽ നാഥ് പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എല്ലാ വാർഡുകളിലും മത്സരിക്കാൻ പാർട്ടി തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.ബിജെപി മുനിസിപ്പൽ ശിൽപ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ പ്രസിഡൻ്റ് മിഥുൻ.കെ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.മാഞ്ചേരി നാരായണനെ രശ്മിൽനാഥ് ഷാൾ അണിയിച്ച് ആദരിച്ചു.

ജില്ലാ ട്രഷറർ പി.ജി.ഉദയഭാനു, സെക്രട്ടറി ഷാജു അരീക്കോട്, മഹിളാ മോർച്ച ജില്ലാ പ്രസിഡൻ്റ് സുനിത ചന്ദ്രശേഖരൻ, ബിജെപി മണ്ഡലം പ്രസിഡൻ്റ് യു.വിൻസിൻ, ജന.സെക്രട്ടറി ഉണ്ണി തൊഴാക്കര, ശ്രീജേഷ് പയ്യനാട്, വിനോജ് കോട്ടുപറ്റ എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !