തന്റെ കരിയറിലെ ആദ്യ ദേശീയ പുരസ്കാരമാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങില്‍ ഏറ്റുവാങ്ങിയത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്നു ഒഡിയ ചലച്ചിത്രരംഗത്തും ഹിന്ദി ടെലിവിഷന്‍ രംഗത്തും ശ്രദ്ധേയായ നടി പ്രകൃതി മിശ്ര.
ചടങ്ങിനിടെ ഷാരൂഖ് ഖാനുമായി ഹസ്തദാനം ചെയ്ത അതുല്യമായ അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ഷാരൂഖിനൊപ്പമുള്ള ഒരുകൂട്ടം ചിത്രങ്ങളാണ് പ്രകൃതി മിശ്ര പങ്കുവെച്ചത്. ഒപ്പം ഹൃദയ സ്പര്‍ശിയായ കുറിപ്പും.'71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ കേന്ദ്ര പാനല്‍ ജൂറിയുടെ ഭാഗമാകാന്‍ എന്നെ തിരഞ്ഞെടുത്തപ്പോള്‍, ഷാരൂഖിന്റെ ഏറെക്കാലമായി കാത്തിരുന്നതും അര്‍ഹതയുള്ളതുമായ ആദ്യ ദേശീയ അവാര്‍ഡ് ലഭിക്കാന്‍ കാരണക്കാരായ പതിനൊന്ന് അംഗങ്ങളില്‍ ഒരാളായിമാറുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ഈ ഐതിഹാസിക നിമിഷത്തിന്റെ ഭാഗമാകുമ്പോള്‍ എനിക്ക്, ഹൃദയം കൊണ്ട് നിങ്ങളെന്തെങ്കിലും ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവന്‍ അതിനായി ശ്രമിക്കും എന്ന് മനസ്സിലാകുന്നു,' എന്നായിരുന്നു അടിക്കുറിപ്പ്.ഈ വിജയം വ്യക്തിപരമായി തോന്നുന്നു, കാരണം ഇത് ഓരോ ഇന്ത്യന്‍ കലാകാരനും പ്രതീക്ഷിക്കാനും, പരിശ്രമിക്കാനും, വിജയിക്കാനുമുള്ള സ്വപ്നം നല്കുന്നു! ഷാരൂഖ് സാബ് , നിങ്ങളുടെ വിനയം, കഠിനാധ്വാനം, കൃപ എന്നിവയാല്‍ ഞങ്ങളെ പ്രചോദിപ്പിച്ചതിന് നന്ദി. എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ 'ഹസ്തദാന'ത്തിന് ശേഷം ഞാന്‍ എന്റെ കൈകള്‍ കഴുകിയിട്ടില്ല’,നടി പറയുന്നു. ഷാരൂഖിന് അഭിനന്ദനം അറിയിച്ച നടി, അദ്ദേഹത്തിന് പുരസ്കാരം സമ്മാനിച്ച പാനലില്‍ ഉണ്ടായിരിക്കാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നിങ്ങള്‍ക്ക് അര്‍ഹമായ കാര്യത്തിനായി പോരാടാനും സാധിച്ചത് ഒരു ബഹുമതിയാണെന്നും പ്രകൃതി മിശ്ര പറഞ്ഞു. ജവാന് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖ് ഖാന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. 33 വര്‍ഷക്കാലം നീണ്ട സിനിമാ ജീവിതത്തിലെ ഷാരൂഖിന്റെ ആദ്യ ദേശീയ പുരസ്കാരമാണിത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.