കോവിഡ് പ്രഭവകേന്ദ്രത്തില്‍നിന്ന് പ്രാരംഭഘട്ടങ്ങളെ കുറിച്ച് രേഖപ്പെടുത്തുകയും പുറത്തുവിടുകയും ചെയ്‌തു : മാധ്യമപ്രവര്‍ത്തകയുടെ ജയില്‍ ശിക്ഷാകാലാവധി 4 കൊല്ലത്തേക്ക് കൂടി നീട്ടി

ബെയ്ജിങ്: കോവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രത്തില്‍നിന്ന് അതിന്റെ പ്രാരംഭഘട്ടങ്ങളെ കുറിച്ച് രേഖപ്പെടുത്തുകയും പുറത്തുവിടുകയും ചെയ്തതിന് തടവിലായ മാധ്യമപ്രവര്‍ത്തക ജാങ് ജാന്റെ (42) ജയില്‍ ശിക്ഷാകാലാവധി നാലുകൊല്ലത്തേക്ക് കൂടി വര്‍ധിപ്പിച്ച് ചൈന.

2020 ഡിസംബര്‍ മാസത്തിലാണ് കലഹമുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ ചുമത്തിയെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തി ഇവരെ അറസ്റ്റ് ചെയ്യുകയും നാലുകൊല്ലത്തേക്ക് ശിക്ഷിക്കുകയും ചെയ്തത്.

ഇതേ കുറ്റങ്ങള്‍ക്ക് തന്നെയാണ് ജാങ് ജാന്റെ ശിക്ഷാകാലാവധി നാലുകൊല്ലത്തേക്കു കൂടി ദീര്‍ഘിപ്പിച്ചതെന്ന് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യകാലത്ത്, രോഗത്തിന്‍റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയിലെ വുഹാന്‍ നഗരം ജാങ് ജാന്‍ സന്ദര്‍ശിക്കുകയും നേരിട്ട് വിവരശേഖരണം നടത്തി അത് പുറത്തുവിടുകയും ചെയ്തിരുന്നു.

വിജനമായ തെരുവുകളുടെയും തിങ്ങിനിറഞ്ഞ ആശുപത്രികളുടെയും മറ്റും ദൃശ്യങ്ങള്‍ തന്റെ അക്കൗണ്ടിലൂടെ ഇവര്‍ പങ്കുവെച്ചിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗികഭാഷ്യത്തേക്കാള്‍, മഹാമാരിയുടെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു ഇത്.

വിവരങ്ങള്‍ പങ്കുവെക്കപ്പെട്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ജാങ് ജാന്‍ അറസ്റ്റിലായത്. 2024 മേയ്മാസത്തില്‍ ജയില്‍മോചിതയായെങ്കിലും മൂന്നുമാസത്തിനു ശേഷം ജാങ് ജാന്‍ വീണ്ടും അറസ്റ്റിലായി. പിന്നീട് ഇവരെ ഷാങ്ഹായിയിലെ പുദോങ് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !