'ഓപ്പറേഷൻ ഷൈലോക്’ : പുനലൂരിൽ നിന്ന് 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു

പുനലൂർ : പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ‘ഓപ്പറേഷൻ ഷൈലോക്’ എന്ന പേരിൽ പൊലീസ് റെയ്ഡ് നടത്തിയത്.

പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിൽ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു.


റെയ്ഡിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഉടമയായ പി.കെ. സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !