കൊൽക്കട്ട : കൊല്‍ക്കത്തയില്‍ പിറന്നാൾ ദിനത്തിൽ 20 കാരിയെ ബലാല്‍സംഗത്തിനിരയാക്കിയതായി പരാതി. കൊൽക്കത്ത റീജന്റ് പാർക്കിലെ ഫ്ലാറ്റില്‍ വെളളിയാഴ്ചയാണ് സംഭവം.
സുഹൃത്തുക്കൾ തന്നെയാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. പിന്നാലെ ഒളിവില്‍പ്പോയ ചന്ദൻ മാലിക്, ദീപ് ബിശ്വാസ് എന്നീ യുവാക്കള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ഹരിദേവ്പുർ സ്വദേശിനിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. വെള്ളിയാഴ്ചയായിരുന്നു പെണ്‍കുട്ടിയുട ജന്മദിനം. ജന്മദിനം ആഘോഷിക്കാന്‍ എന്ന പേരില്‍ പ്രതികളായ ചന്ദനും ദീപും കുട്ടിയെ ചന്ദൻ ദീപിന്റെ ഫ്ലാറ്റില്‍ എത്തിക്കുകയായിരുന്നു.
അവിടെ വെച്ച് ഭക്ഷണം കഴിച്ചതിനു ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയപ്പോള്‍ പ്രതികള്‍ തന്നെ തടഞ്ഞു നിർത്തുകയും വാതിൽ പൂട്ടി കൂട്ടബലാത്സംഗം ചെയ്തു എന്നാണ് പെണ്‍കുട്ടി പറയുന്നത്. പിറ്റേന്ന്, ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ഇവരുടെ കയ്യില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ട് വീട്ടില്‍ തിരിച്ചെത്തുന്നത്.തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു. കുടുംബം പൊലീസിലെത്തി പരാതി നല്‍കുകയും ശനിയാഴ്ച തന്നെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മാസങ്ങൾക്ക് മുമ്പാണ് പ്രതികളില്‍ ഒരാളായ ചന്ദന്‍ മാലികിനെ പരിചയപ്പെടുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു.
കൊൽക്കത്തയിലെ ദുർഗാ പൂജ കമ്മിറ്റികളില്‍ ഒന്നിന്‍റെ നേതാവാണ് എന്നാണ് ചന്ദന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ചന്ദന്‍ വഴിയാണ് പിന്നീട് ദീപിനെ പരിചയപ്പെടുന്നത്. പൂജാ കമ്മിറ്റിയിൽ തന്നെയും ഉള്‍പ്പെടുത്താമെന്ന് രണ്ട് പ്രതികളും വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.