ഡൽഹി : ദേശീയ തലസ്ഥാനമായ ദില്ലിയിൽ ഈ വർഷം ജനുവരി ഒന്നിനും സെപ്റ്റംബർ ആറിനും ഇടയിൽ 163 ശുദ്ധ വായു ലഭിച്ച ദിനങ്ങൾ (clean air days) രേഖപ്പെടുത്തി.
ഈ വർഷത്തെ കണക്കുകൾ കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. 2016 -ൽ 110 ദിനങ്ങൾ, 2017-ൽ 152 ദിനങ്ങൾ, 2018 -ൽ 159 ദിനങ്ങൾ എന്നിങ്ങനെയായിരുന്നു ഡൽഹിയിലെ ഓരോ വർഷത്തെയും ആകെ ശുദ്ധവായു ലഭിച്ച ദിനങ്ങളുടെ എണ്ണം.
2022 -ൽ ഡൽഹിയിൽ 163 ശുദ്ധവായു ലഭിച്ച ദിനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഈ വർഷത്തേത് ചരിത്രപരമായ നേട്ടമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കാരണം 2025 അവസാനിക്കാൻ നാലുമാസത്തോളം ബാക്കിനിൽക്കെയാണ് 163 ദിനങ്ങൾ ഡൽഹിയിൽ ഉണ്ടായത്.
എണ്ണം ഇനിയും കൂടും എന്നാണ് പരിസ്ഥിതി മന്ത്രാലയവും പാരിസ്ഥിതിക വിദഗ്ദ്ധരും വിലയിരുത്തുന്നത്. കൂടാതെ ഈ നിർണായക നേട്ടത്തിലെ മറ്റൊരു നാഴികക്കല്ല് ആഗസ്റ്റ് മാസത്തിലെ 31 ദിവസങ്ങളും ക്ലീൻ എയർ ഡേയായി രേഖപ്പെടുത്തി എന്നതാണ്. സെപ്റ്റംബർ മാസത്തിലെ ആദ്യ ആറു ദിവസവും ഇതിൻറെ തുടർച്ചയായി തന്നെ ക്ലീൻ എയർ ഡേ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിർസയുടെ പ്രസ്താവന പ്രകാരം, ദില്ലി സർക്കാരിന്റെ ഡാറ്റാ അടിസ്ഥാനത്തിലുള്ള നിയന്ത്രണ നടപടികളാണ് ഈ സുപ്രധാന നേട്ടം കൈവരിക്കാൻ സഹായകമായത്. സ്വീകരിച്ച പ്രധാന മലിനീകരണ നിയന്ത്രണ നടപടികളിൽ മെക്കനൈസ്ഡ് റോഡ് ശുചീകരണ സംവിധാനം, ബയോ മൈനിംഗ് ടെക്നോളജിയുടെ വിന്യാസം, മാലിന്യ നിയന്ത്രണ സംവിധാനങ്ങൾ, കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ കർശന നിയന്ത്രണം എന്നിവ ഉൾപ്പെടുന്നു. വ്യവസായ മലിനീകരണം നിയന്ത്രിക്കാൻ സ്ഥിരമായ പരിശോധനകളും, വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണത്തിന് പുതിയ നിയമനിർമാണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. വായുസൂചിക നിരീക്ഷണത്തിന് പുതിയ സാങ്കേതിക ഉപകരണങ്ങൾ സ്ഥാപിച്ച്, റിയൽ ടൈം ഡാറ്റ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് മലിനീകരണ നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.