കുറവിലങ്ങാട്: മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ ഫൊറോനയിൽ നിന്ന് മുത്തിയമ്മയ്ക്കരുകിലേക്ക് തീർത്ഥാടനമെത്തി.
പുണ്യശ്ലോകൻ പനങ്കുഴയ്ക്കൽ വല്യച്ചൻ സ്മാരക പാർക്കിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കായ തീർത്ഥാടകർ പങ്കാളികളായി. മുട്ടുചിറ ഫൊറോനയിൽപ്പെട്ട കാഞ്ഞിരത്താനം, വാലാച്ചിറ, ജയ്ഗിരി, അൽഫോൻസാപുരം, ഫാത്തിമാപുരം, മലപ്പുറം ഇടവകകളിൽ നിന്നുള്ള തീർത്ഥാടകരാണ് ഫൊറോനാതലത്തിൽ സംഗമിച്ചെത്തിയത്. വൈദികരും സന്യാനിനിമാരും വിശ്വാസപരിശീലകരും പങ്കെടുത്തു.വല്യച്ചൻ സ്മാരക പാർക്കിൽ നടന്ന ആരംഭപ്രാർത്ഥനകൾക്ക് കാഞ്ഞിരത്താനം പള്ളി വികാരി ഫാ. ജയിംസ് വയലിൽ കാർമികത്വം വഹിച്ചു. ജയ്ഗിരി ക്രിസ്തുരാജ് ഇടവക വികാരി ഫാ. തോമസ് മലയിൽപുത്തൻപുരയിൽ വിശുദ്ധ കുർബാനയർപ്പിച്ചു. മുട്ടുചിറ ഫൊറോന അസി.വികാരി ഫാ. ആന്റണി ഞരളക്കാട്ട് സന്ദേശം നൽകി.ഫൊറോന വികാരി ഫാ. ഏബ്രാഹം കൊല്ലിത്താനത്തുമലയിൽ, അസിസ്റ്റന്റ് വികാരി ഫാ. മാത്യു വാഴചാരിക്കൽ, കൈക്കാരന്മാർ എന്നിവർ നേതൃത്വം നൽകി. മൂന്നുനോമ്പ് തിരുനാൾ പ്രദക്ഷിണത്തിൽ മുത്തുക്കുടകൾ സംവഹിക്കുന്നതിൽ അവകാശികളായ മുട്ടുചിറ കണിവേലിൽ കുടുംബാംഗങ്ങളുടെ സജീവസാന്നിധ്യം പ്രകടമായിരുന്നു.തീർത്ഥാടക സംഘത്തെ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം നൽകി ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി സ്വീകരിച്ചു. സീനിയർ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാർ, കൈക്കാരന്മാർ, പള്ളിയോഗാംഗങ്ങൾ, കുടുംബകൂട്ടായ്മ ഭാരവാഹികൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.രണ്ടാംദിനത്തിൽ കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതകമ്മിറ്റിയുടെ നേതൃത്വത്തിൽ തീർത്ഥാടകർ ദേവാലയത്തിലെത്തി. രൂപത ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.