കെ.എം.മാണി ക്യാൻസർ സെൻ്റർ റേഡിയേഷൻ ബ്ലോക്കിന് തറക്കല്ലിട്ടു; ക്യാൻസർ രോഗ നിവാരണവും,ചിലവേറിയ ചികിത്സയിൽ നിന്നുള്ള മോചനവും ലക്ഷ്യം; ജോസ്.കെ.മാണി.എം.പി

പാലാ: രാജ്യത്ത് ആദ്യമായി ത്രിതല പഞ്ചായത്തുകളുടേയും ജനപ്രതിനിധിയുടേയും കൂട്ടായ്മയിലൂടെ വിഭാവനം ചെയ്ത് പ്രാദേശിക തലത്തിൽ ആരംഭിക്കുന്ന പ്രഥമ റേഡിയേഷൻ ഓങ്കാളജി ബ്ലോക്കിന് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ശില പാകി.

ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോസ്.കെ.മാണി എം.പിയാണ് ശിലാസ്ഥാപനം നടത്തിയത്. എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 2.45 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. വർദ്ധിച്ചു വരുന്ന ക്യാൻസർ രോഗം കണ്ടെത്തി കാലേകൂട്ടി പ്രതിരോധിക്കുവാനും ചിലവേറിയ ചികിത്സകളിൽ നിന്നും രോഗികളുടെ മോചനവും ലക്ഷ്യമാക്കി പ്രദേശിക തലത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സമഗ്ര പദ്ധതി തയ്യാറാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനറൽ ആശുപത്രിയേയും ക്യാൻസർ ചികിത്സാ വിഭാഗത്തേയും ഉന്നത നിലവാരത്തിലെത്തിക്കുവാൻ നടപടി സ്വീകരിക്കും. കേന്ദ്ര സംസ്ഥാന പദ്ധതികളിൽ നിന്നുള്ള ഉപകരണ സാമ്പത്തിക സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.ടിമിഷീനും ക്യാൻസർ ചികിത്സക്കായുള്ള സിമുലേറ്ററും പുതിയ അൾട്രാസൗണ്ട്സ്കാനറും ഇതിനോടകം ലഭ്യമാക്കി കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ വകുപ്പിനു കീഴിൽ ജില്ലയിൽ നടപ്പാകുന്ന പ്രഥമ റേഡിയേഷൻ ചികിത്സാ യൂണിറ്റാണ് പാലാ കെ.എം.മാണിക്യാൻസർ സെന്റിൽ ആരംഭിക്കുന്നത്.

ശിലാസ്ഥാപന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോ ജോ ആമുഖപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഹേമലത പ്രേം സാഗർ മുഖ്യ പ്രഭാഷണം നടത്തി. ജോസ് പുത്തൻകാലാ, രാജേഷ് വാളി പ്ലാക്കൽ, ഡോ.ടി.പി അഭിലാഷ്,ഡോ. വാസ് സുകുമാരൻ, ലിസ്സികുട്ടി മാത്യു, ഡോ.അൻസാർ മുഹമ്മദ്, ഡോ.പി.എസ്.ശബരീനാഥ്, ബിജു പാലൂപട വൻ, ജയ്സൺമാന്തോട്ടം, ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷൻ മാർ ,മുനിസിപ്പൽ കൗൺസിലേഴ്സ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.
ക്യാൻസർ ചികിത്സാ പദ്ധതിയിലേയ്ക്ക് ത്രിതല പഞ്ചായത്തുകൾ സാമ്പത്തിക സഹകരണം ലഭ്യമാക്കി. പാലാ ജനറൽ ആശുപത്രിയിൽ നടപ്പാക്കുന്ന ക്യാൻസർ ചികിത്സാ പദ്ധതിയിൽ ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും പാലാ നഗരസഭയും പങ്കാളികളായി.

പാലാ നഗരസഭ 1.68 കോടിയും ജില്ലാ പഞ്ചായത്ത് 1.05 കോടിയും ലഭ്യമാക്കി. നാഷണൽ ഹെൽത്ത് മിഷൻ കെട്ടിട അനുബന്ധ നിർമ്മാണങ്ങൾക്കായും അനുവദിച്ചു. ത്രിതല പഞ്ചായത്തുകളുടെ ഈ സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റിലും തുക വക കൊള്ളിച്ചു കഴിഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !