സ്റ്റാലിൻ സർക്കാരിനെ വീഴ്ത്താൻ നീക്കങ്ങളുമായി ടിവികെ പ്രസിഡന്റും നടനുമായ വിജയ്

ചെന്നൈ : തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സ്റ്റാലിൻ സർക്കാർ പരാജയപ്പെട്ടതായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്.


തിരുച്ചിയിലെ വിമാനത്താവളത്തിൽ നിന്ന് അഞ്ചു മണിക്കൂർ നീണ്ട ഘോഷയാത്രയ്ക്ക് ശേഷം മരക്കടൈ എംജിആർ പ്രതിമ പോയിന്റിന് സമീപം നടന്ന വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘എനിക്ക് ഇനിയും പണം സമ്പാദിക്കേണ്ട ആവശ്യമില്ല. ഞാൻ ധാരാളം പണം കണ്ടിട്ടുണ്ട്. പണമുണ്ടാക്കാൻ എനിക്ക് രാഷ്ട്രീയത്തിൽ വരേണ്ട ആവശ്യമില്ല. നിങ്ങളെ സേവിക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും എനിക്കില്ല. ദാരിദ്ര്യം, അഴിമതി, കുടുംബവാഴ്ച എന്നിവയില്ലാത്ത ഒരു തമിഴ്‌നാടിനു വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്. സ്ത്രീ സുരക്ഷയായിരിക്കും ഞങ്ങളുടെ മുൻഗണന’’ - വിജയ് പറഞ്ഞു.

നിങ്ങൾ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുമോ?. ഇത്തരത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ട് അദ്ദേഹം നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. 2021ലെ ​നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഡിഎംകെ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ഒന്നും തന്നെ നിറവേറ്റിയില്ലെന്നും സ്റ്റാ​ലി​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്നും വിജയ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !