ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇതാദ്യം : സ്വർണ നേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം

ലിവര്‍പൂള്‍: ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ജാസ്മിന്‍ ലംബോറിയ. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടത്തോടെയാണ് ജാസ്മിന്‍ ചരിത്രമെഴുതിയത്.


വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ പാരിസ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ ജൂലിയ ഷെര്‍മെറ്റയെ ആണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.

ആദ്യ റൗണ്ടില്‍ പിന്നിലായെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജാസ്മിന്റെ സ്വര്‍ണനേട്ടം. ഈ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ലോകചാമ്പ്യനായതില്‍ സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. ലോകചാമ്പ്യനാകുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ ബോക്‌സറാണ് ജാസ്മിന്‍.

അതേസമയം ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതകള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജാസ്മിനുള്‍പ്പെടെ മൂന്ന് പേരാണ് മെഡലുകള്‍ സ്വന്തമാക്കിയത്. വനിതകളുടെ 80 കിലോഗ്രാം വിഭാഗത്തില്‍ നുപുര്‍ ഷിയോറന്‍ വെള്ളിയും പൂജ റാണി വെങ്കലവും നേടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !