ഫുക്കറ്റിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണി : ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ : മുംബൈയിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ ഇൻഡിഗോ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെ തുടർന്നു ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തി. 182 യാത്രക്കാരാണ് 6ഇ 1089 വിമാനത്തിൽ ഉണ്ടായിരുന്നത്.


തായ്‌ലൻഡിലെ ഫുക്കറ്റിലേക്കായിരുന്നു യാത്ര. വിമാനത്തിന്റെ ശുചിമുറിയിൽ ബോംബുണ്ടെന്നും യാത്രയ്ക്കിടെ വിമാനം പൊട്ടിത്തെറിക്കുമെന്നും അജ്ഞാതൻ മുംബൈ വിമാനത്താവളത്തിൽ ഫോണിൽ ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വിമാനം ചെന്നൈയുടെ വ്യോമപരിധിയിൽ ഉണ്ടായിരുന്നു.

ഇതോടെ, രാത്രി 7.20നു വിമാനം സുരക്ഷിതമായി ചെന്നൈയിൽ ഇറക്കിയശേഷം എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു.


തുടർന്നു ബോംബ് സ്ക്വാഡ് അടക്കം തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. പൂർണ്ണ പരിശോധനയ്ക്കു ശേഷം വിമാനം പുലർച്ചെ 3.34ന് വിമാനം ചെന്നൈയിൽനിന്ന് തായ്‌ലൻഡിലേക്കു തിരിച്ചു. തായ്‌ലൻഡ് സമയം 8.07ന് വിമാനം ലാൻഡ് സുരക്ഷിതമായി ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !