കൊല്ലം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെതിരെയും പരാതി.
പറവൂർ ബ്ലോക്ക് പ്രസിഡൻറ് എം എസ് റെജിക്കെതിരെയാണ് പരാതി നൽകിയത്. പേര് പരാമർശിച്ച് അപവാദപ്രചരണം നടത്തിയതിലാണ് മുനമ്പം ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. അതിനിടെ രണ്ടാം പ്രതി കെ എം ഷാജഹാന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരത്തെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്.മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ പറവൂരിലെ പൊലീസും സൈബർ ടീമും ചേർന്നാണ് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തുന്നത്. വിവരങ്ങൾ ശേഖരിച്ച് നാളെ ഹാജരാകാനാണ് നോട്ടീസ് നൽകിയായിരിക്കും പൊലീസ് മടങ്ങുക.
ഇന്ന് ഉച്ചയോടുകൂടി കേസുമായി ബന്ധപ്പെട്ട് അതിവേഗനടപടിയിലേക്ക് പൊലീസ് കടന്നിരുന്നു. പ്രത്യേക അന്വേഷണ സംഘം ഒന്നാംപ്രതിയും കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ ഗോപാലകൃഷ്ണന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകികൊണ്ട് നോട്ടീസ് അയച്ചു.
പരിശോധനയിൽ ഗോപാലകൃഷ്ണന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. അതേസമയം, കേസിൽ കൊണ്ടോട്ടി അബു എന്ന പ്രൊഫൈൽ ഉള്ള യൂട്യൂബർ യാസിർ എന്നയാളെ കൂടി പ്രതി ചേർത്തു. കേസിലെ മൂന്നാം പ്രതിപട്ടികയിലാണ് ഇയാളെ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇയാളുടെ മലപ്പുറത്തുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തി. കെ ജെ ഷൈനിന്റെയും ഉണ്ണികൃഷ്ണൻ എംഎൽഎയുടെയും മൊഴി പൊലീസ് നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. കേസിൽ സാമൂഹ്യ മാധ്യമങ്ങളിലെ വിവരങ്ങൾക്കായി പൊലീസ് മെറ്റക്ക് കത്ത് നൽകിയിട്ടുണ്ട്. ആ റിപ്പോർട്ടു കൂടി പരിഗണിച്ചാകും തുടരന്വേഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.