വണ്ടിപ്പെരിയാര്‍ (ഇടുക്കി): സ്കൂളിന് സമീപം ദേശീയപാതയോരത്ത് സിനിമ ഷൂട്ടിങ് സൈറ്റിലെ ഭക്ഷണമാലിന്യം പിക്കപ്പ് ജീപ്പില്‍ കൊണ്ടുവന്ന് തള്ളി.
പഞ്ചായത്ത് അധികൃതര്‍ കൈയോടെ പിടികൂടി വാഹനവും ഡ്രൈവറെയും തൊഴിലാളികളെയും പോലീസിലേല്‍പ്പിച്ചു. വാഹനയുടമയ്ക്ക് 50,000 രൂപ പിഴയിട്ടു. ഡ്രൈവര്‍ക്കെതിരേ കേസെടുത്തു.വെള്ളിയാഴ്ച വൈകീട്ടാണ്, വണ്ടിപ്പെരിയാര്‍ ടൗണിനടുത്തുള്ള ഹയര്‍ സെക്കന്‍ഡറി സ്കൂളിനുസമീപം ദേശീയപാതയോരത്ത് മാലിന്യം തള്ളിയത്. ഏതാനും ദിവസമായി പരിസരപ്രദേശത്ത് ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. ഇവിടെ നല്കിയ ഭക്ഷണത്തിന്റെ, അഴുകി ദുര്‍ഗന്ധം വമിക്കുന്ന അവശിഷ്ടമാണ് ചാക്കില്‍ക്കെട്ടി തള്ളിയത്.ടാക്സിഡ്രൈവര്‍മാര്‍ ഇത് കണ്ടു. ഉടന്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തോഫീസില്‍ അറിയിച്ചു. സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ മാലിന്യം തള്ളുന്നത് തടഞ്ഞു. വാഹനം തടഞ്ഞുവെച്ച് വണ്ടിപ്പെരിയാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു.ഡ്രൈവര്‍ എറണാകുളം അയ്യമ്പുഴ സ്വദേശി എം.സി. വില്‍സണും പാമ്പനാര്‍ സ്വദേശികളായ മൂന്ന് തൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു.
എറണാകുളം പാലാരിവട്ടം സ്വദേശി ജനറ്റ് രാജീവാണ് വാഹനയുടമ.പഞ്ചായത്ത് സെക്രട്ടറി ബിജോയ്, മറ്റ് ഉദ്യോഗസ്ഥരായ ജിജോമോന്, രഞ്ജിത്ത്, പി.കെ. ഗോപിനാഥന്, ഡ്രൈവര്‍മാരായ ബൈജു ചെറിയാന്, സജി ജേക്കബ്, സജീവ്, അശ്വിന് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.