മുംബൈ: വിവിധ മേഖലകളിൽ കഴിവ് | തെളിയിച്ചവർക്കുള്ള പ്രതീക്ഷ ഫൗണ്ടേഷൻ്റെ ഈ വർഷത്തെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.
അംബിക മോഹൻ, പ്രമോദ് വെളിയനാട്, ഫാ: ഡോ അലക്സാണ്ടർ കൂടാരത്തിൽ, ഡോ: സന്ദീപ് വിജയരാഘവൻ, അർജുൻ സി വനജ്, ഗായത്രി എ, എ എം ദിവാകരൻ, രാഗിണി മോഹൻ, ഒ പ്രദീപ്, സെലിൻ സജി, ജ്യോതിഷ് നമ്പ്യാർ, അനിൽകുമാർ, രത്നാകർ മഹാലിംഗ ഷെട്ടി, എസ് വാസുദേവ്, സി എച്ച് ബാലൻ, സ്വീറ്റി ബർണാഡ്, അനൂപ് പുഷ്പാംഗദൻ എന്നിവർക്കാണ് പുരസ്ക്കാരം.ജീവൻ ഗൗരവ് പുരസ്ക്കാരത്തിന് ആദിവാസി ക്ഷേമത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന വിവേക് പണ്ഡിറ്റ്, കൗൺസിലർ, എം പി, എം എൽ എ എന്നനിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മുതിർന്ന ബി ജെ പി നേതാവ് ഗോപാൽ ഷെട്ടി, ബാംബു കോർപ്പറേഷൻ ചെയർമാൻ പാഷ പട്ടേൽ എന്നിവർ അർഹരായി.സെപ്തംബർ 28 ന് ഞായറാഴ്ച രാവിലെ പത്തരയ്ക്ക് വസായ് ശബരിഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. പരിപാടി ബി ജെ പി കേരള സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഭദ്രദീപം തെളിയിച്ച് ഉൽഘാടനം ചെയ്യും.കേന്ദ്രമന്ത്രി ശ്രീപദ് നായിക് പാൽഘർ എം പി ഡോ: ഹേമന്ത് സവ്ര, വസായ് എം എൽ എ സ്നേഹ ദുബെ പണ്ഡിറ്റ്, നല്ലസൊപ്പാര എം എൽ എ രാജൻ നായിക് പാൽഘർ എം എൽ എ രാജേന്ദ്ര ഗാവിത്, ബോയ്സർ എം എൽ എ വിലാസ് തറെ വിക്രം ഗഡ് എം എൽ എ ഹരിശ്ചന്ദ്ര ഭോയ് ബി ജെ പി വിഭാഗ് ഉപാധ്യക്ഷൻ ഡി കൃഷ്ണകുമാർ ബി ജെ പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ കൊടുങ്ങല്ലൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പതിനെന്ന് മണിക്ക് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത് വേദിയിൽ നടക്കും തുടർന്ന് സുമ പൊതുവാളും സംഘവും അവതരിപ്പിക്കുന്ന തിരുവാതിര വോയ്സ് ഓഫ് ഖാർഘർ അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ ഉണ്ടാകും. ഓണ സദ്യയോടുകൂടി പരിപാടികൾ സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.