യു എസ് എ : ട്രംപിന്റെ വിശ്വസ്തനും അതിയാഥാസ്ഥിതിക പ്രസ്ഥാനത്തിലെ മുന്നണിപ്പോരാളിയും ആയിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ തന്റെയും സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്.
പ്രമുഖര്‍ക്കെതിരായ ഭീഷണികളെക്കുറിച്ച് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണിത്. മസ്കിന്റെ സുരക്ഷ കൂട്ടണമെന്ന ഒരു ടെസ്ല ഓഹരി ഉടമയുടെ ആവശ്യം അദ്ദേഹം ശരിവെച്ചു.2024 ജനുവരി മുതല്‍ 2025 ഫെബ്രുവരി വരെ തന്റെ സുരക്ഷയ്ക്കായി കമ്പനി ചെലവഴിച്ചത് 33 ലക്ഷം ഡോളറാണെന്ന് മസ്ക് ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷം ചെലവഴിച്ച 29 ലക്ഷം ഡോളറില്‍നിന്ന് വര്‍ധനവുണ്ടെങ്കിലും മറ്റ് ടെക് കമ്പനികള്‍ മേധാവികളുടെ സുരക്ഷ ഉറപ്പക്കുന്നതിനായി ചെലവഴിക്കുന്നതിനേക്കാള്‍ വളരെ കുറവാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ടെസ്ല നിക്ഷേപകയായ അലക്സാണ്ട്ര മെര്‍സാണ് നിലവിലെ ചെലവുകളുടെ ഒരു ചാര്‍ട്ട് പോസ്റ്റ് ചെയ്തുകൊണ്ട് മസ്കിന്റെ സുരക്ഷാ ബജറ്റ് വര്‍ധിപ്പിക്കണമെന്ന് കമ്പനി ബോര്‍ഡിനോട് അഭ്യര്‍ഥിച്ചത്. ഇതിന് മസ്ക് നേരിട്ട് മറുപടി നല്കി. തീര്‍ച്ചയായും സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിഗത സുരക്ഷയ്ക്കായി ഗാവിന് ഡി ബെക്കര്‍ ആന്‍ഡ് അസോസിയേറ്റ്സിനെയാണ് മസ്ക് ഉപയോഗിക്കുന്നതെന്നും ഫൗണ്ടേഷന് സെക്യൂരിറ്റി എന്ന പേരില്‍ അദ്ദേഹം സ്വന്തമായി ഒരു സ്ഥാപനം ആരംഭിച്ചിട്ടുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണിത്.സിഇഒ മാര്‍ക്ക് സക്കര്ബര്ഗിനുവേണ്ടി മെറ്റ ചെലവഴിക്കുന്ന 234 ലക്ഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍, മസ്കിന്റെ സുരക്ഷയ്ക്കായുള്ള ടെസ്ലയുടെ 33 ലക്ഷം ഡോളര്‍ വാര്‍ഷിക ചെലവ് വളരെ കുറവാണ്. ടിം കുക്കിന്റെ സുരക്ഷയ്ക്കായി ആപ്പിള്‍ ഓരോ വര്‍ഷവും ഏകദേശം 820,000 ഡോളര്‍ ചെലവഴിക്കുമ്പോള്‍, സ്ഥാപകനായ ജെഫ് ബെസോസിനെ സംരക്ഷിക്കാന്‍ ആമസോണ്‍ 16 ലക്ഷം ഡോളറാണ് ചെലവഴിക്കുന്നത്.
നിലവിലെ സുരക്ഷാചെലവ് കുറവാണെങ്കിലും മസ്ക് നേരിടുന്ന ഭീഷണികള്‍ കുറവല്ല. രാഷ്ട്രീയ നിലപാടുകള്‍ അടക്കമുള്ളവയാണ് ഭീഷണിക്ക് പിന്നില്‍. യുഎസ് സര്‍ക്കാരിന്റെ ചെലവുചുരുക്കലിനായി ട്രംപുണ്ടാക്കിയ കാര്യക്ഷമതാവകുപ്പിന്റെ (ഡോജ്) നേതൃസ്ഥാനത്ത് മസ്ക് പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രാജിവെച്ചു. കിര്‍ക്കിന്റെ കൊലപാതകത്തെത്തുടര്‍ന്ന് റെഡ്ഡിറ്റ്, ബ്ലൂസ്കൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ മസ്കിനെതിരായ ഭീഷണികള്‍ കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.