കണ്ണൂർ: പൂർണ മേൽവിലാസത്തിൽ തട്ടിപ്പ് 'സമ്മാനക്കത്തുകൾ' തപാലായി വീട്ടിലെത്തും. കരുതിയിരിക്കുക, കത്തിനുള്ളിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ അക്കൗണ്ട് കാലിയാകും.
ഡൽഹിയിൽനിന്നാണ് തട്ടിപ്പ് കത്തിന്റെ വരവ്. വിവിധ പോസ്റ്റ് ഓഫീസുകളിൽ ഇത്തരത്തിൽ 30 കത്തുകൾ എത്തിയിട്ടുണ്ട്. ഗ്രാമത്തിലെ ചെറിയ ലാൻഡ് മാർക്ക് പോലും വിലാസത്തിൽ ഉണ്ടാകും. കത്ത് മലയാളത്തിലും ഇംഗ്ലീഷിലുമുണ്ട്. അഞ്ചു രൂപയുടെ പോസ്റ്റ് കവറിലാണ് വീട്ടിലെത്തുന്നത്. അഞ്ചുവർഷം മുൻപ് കോവിഡ് സമയത്ത് തപാലിലൂടെ ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നു.ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയുടെ 20-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള നറുക്കെടുപ്പ് 'വിജയി'കൾക്ക് എന്ന നിലയിലാണ് കത്ത് വന്നത്. അവർ നടത്തിയ മൊബൈൽനമ്പർ നറുക്കെടുപ്പിലെ 'വിജയിക്ക്' 2.85 ലക്ഷം രൂപ സമ്മാനം ഉണ്ടെന്നും അത് കത്തിന്റെ മേൽവിലാസക്കാരനാണെന്നും അറിയിച്ചുകൊണ്ടാണ് കത്ത് വരുന്നത്. ഒപ്പം നാല് ഗ്രാമിന്റെ ഒരു സ്വർണമോതിരം സമ്മാനമായി ലഭിക്കുമെന്ന് വിശദീകരിക്കുന്നു.കത്തിനൊപ്പമുള്ള സ്‌ക്രാച്ച് കാർഡ് ചുരണ്ടിയാൽ വേറെയും സമ്മാനം കിട്ടുമെന്നും അറിയിപ്പുണ്ട്. മോതിരം തപാലിൽ വരും, പണം കിട്ടാൻ ബാങ്ക് അക്കൗണ്ടും വിവരം നൽകിയാൽ മാത്രം മതി. അതിനാണ് ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടത്. എന്നാൽ സ്‌കാൻ ചെയ്താൽ പണി കിട്ടും. ബാങ്ക് അക്കൗണ്ട് വിവരം അടക്കം ചോർത്തപ്പെടും.പൂർണ മേൽവിലാസം ചോർത്തിയെടുത്ത് ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിലും തട്ടിപ്പ് കത്തുകൾ വന്നിരുന്നു. അന്ന് സ്പീഡ് പോസ്റ്റ് വഴി എത്തിയ കത്ത് നിരവധിപേരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും ചോർത്തിയിരുന്നു. ഉപഭോക്താവിന്റെ പൂർണ വിലാസം അടങ്ങിയ ഡേറ്റ ചോരുന്നതിന്റെ തെളിവാണ് തട്ടിപ്പുസംഘത്തിന് ലഭിക്കുന്ന ഇത്തരം പൂർണമേൽവിലാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.