തലപ്പുലം : 2025 സെപ്തംബര്‍ 22 തിങ്കള്‍ മുതല്‍ ഒക്ടോബര്‍ 2 വരെ... 22-)o തീയതി തിങ്കളാഴ്ച വൈകിട്ട് 7 ന് ക്ഷേത്രസമിതി പ്രസഡണ്ട് ശ്രീ.പി.രാമചന്ദ്രന് നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ഉദ്ഘാടനസഭയില്‍ പനക്കപാലം സ്വാമി വിവേകാനന്ദാ വിദ്യാലയം പ്രിന്‍സിപ്പല്‍ ശ്രീ.വിനോദ് . എസ് ഉദ്ഘാടനം നടത്തി നവരാത്രി സന്ദേശവും നല്കി ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു....
അഷ്ടദ്രവ്യ ഗണപതി ഹോമം,സരസ്വതീ പൂജ,ലളിതാ സഹസ്രനാമ ജപം,ദേവീ ഭാഗവത പാരായണം,പൂജവയ്പ്,ഗ്രന്ഥപൂജ, ആയുധപൂജ,വിദ്യാരംഭം, കൂടാതെ ദേവിയുടെ നവരാത്രി മണ്ഡപത്തില്‍ എല്ലാ ദിവസവും കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്...വിജയദശമി ദിനത്തില്‍ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സമാപനസഭയുടെ ഉദ്ഘാടനം തലപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആനന്ദ് ജോസഫ് നിര്‍വ്വഹിക്കും. 2024-25 വര്‍ഷത്തില്‍ SSLC +2 മറ്റ് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളേ മൊമന്റോ നല്കി ആദരിക്കും. കൂടാതെ തലപ്പുലം HWLP സ്കൂളിലേ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു കുട്ടിക്ക് കുന്നേല്‍ സുലോചന ഗോപാലന് നായരുടെ സ്മരണക്കായി മകള്‍ ശോഭനാ രാമചന്ദ്രന് നായര്‍ സമര്‍പ്പിക്കുന്ന സ്കോളര്‍ഷിപ്പ് സമര്‍പ്പണവു ഉണ്ടായിരിക്കുന്നതാണ്....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.