പാലക്കാട്‌ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു

പാലക്കാട്: കുന്നത്തൂർമേടിൽ ശ്രീകൃഷ്ണജയന്തി ദിനത്തിൽ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ചെർപ്പുളശ്ശേരി മണികണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്.


റോഡരികിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിൽ കയറി നിലയുറപ്പിച്ച ആനയെ തളച്ചു. ആനയുടെ മുകളിലുണ്ടായിരുന്ന മൂന്ന് പേരെ സുരക്ഷിതമായി താഴേയിറക്കി.

ഞായറാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിൽ ഒമ്പത് ആനകളായിരുന്നു ഉണ്ടായിരുന്നത്. ഇടഞ്ഞ ചെർപ്പുളശ്ശേരി മണികണ്ഠനെ പാപ്പാന്മാർ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ആദ്യം ഫലം കണ്ടില്ല.


വീട്ടുവളപ്പിൽ ശാന്തനായി നിലയുറപ്പിച്ചെങ്കിലും ആളുകളെ താഴെയിറങ്ങാൻ അനുവദിച്ചില്ല. രണ്ടുമണിക്കൂറിന് ശേഷമാണ് ഇവെര താഴെയിറക്കിയത്. ആർക്കും പരിക്കുകളില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !