ഇംഗ്ലണ്ട് : ഇംഗ്ലണ്ടിൽ പൊതുസ്ഥലത്ത് തുപ്പിയാൽ 150 പൗണ്ട് പിഴയെന്ന് വ്ലോഗറായ കാൾ റോക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഇംഗ്ലീഷിലും ഗുജറാത്തിയിലുമാണ് ബോര്‍ഡുകൾ വച്ചിരിക്കുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങൾ മാത്രമല്ല, ഇംഗ്ലണ്ടിന്‍റെ ചില ഭാഗങ്ങളിൽ നിങ്ങളുടെ തുപ്പലിന് പോലും വലിയ വില കൊടുക്കേണ്ടി വരും. ന്യൂസിലൻഡിൽ നിന്നുള്ള വ്ലോഗറായ കാൾ റോക്ക്, പങ്കുവെച്ച ഒരു സമൂഹ മാധ്യമ കുറിപ്പ് ഇപ്പോൾ വൈറൽ ആവുകയാണ്. തൻറെ ഇംഗ്ലണ്ട് യാത്രക്കിടയിൽ വഴിയരികിൽ കണ്ട ഒരു സൈൻ ബോർഡ് ആണ് ഇദ്ദേഹം തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചത്. 'ഇംഗ്ലീഷിലും ഗുജറാത്തിയിലും എഴുതിയ നോട്ടീസ് വഴിയാത്രക്കാർക്കുള്ള മുന്നറിയിപ്പായാണ് സ്ഥാപിച്ചത്. ഗുജറാത്തിയിലും പോസ്റ്റർ എഴുതിയിരിക്കുന്നതിനാല്‍ ഇത് പ്രധാനമായും ഇന്ത്യക്കാരെ പ്രത്യേകിച്ച് ഗുജറാത്തികളെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും വ്യക്തം. 'മുറുക്കി തുപ്പരുത്,150 പൗണ്ട് പിഴ' സൈൻ ബോർഡിൽ എഴുതിയിരിക്കുന്നത് "മുറുക്കി തുപ്പരുത്,150 പൗണ്ട് പിഴ." എന്നാണ്. ചുരുക്കിപ്പറഞ്ഞാൽ യൂറോപ്പിലേക്കുള്ള ഒരു വാരാന്ത്യ യാത്രയുടെ ഏകദേശ ചെലവ്, ഒരൊറ്റ മുറുക്കി തുപ്പലിലൂടെ പോയിക്കിട്ടുമെന്ന് അർത്ഥം.തന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ, കാൾ പോസ്റ്റർ ചൂണ്ടിക്കാട്ടി കൊണ്ട് പറയുന്നത് ഇങ്ങനെയാണ്: 'ഇംഗ്ലണ്ടിൽ തുപ്പിയാൽ പണികിട്ടും. നോക്കൂ... ഇവിടെ എഴുതിയിരിക്കുന്നു മുറുക്കി തുപ്പരുത്. 150 പൗണ്ട് പിഴ ചുമത്തും.' 'ഇംഗ്ലണ്ടിലെ തുപ്പൽ പിഴ' എന്നാണ് ഈ സമൂഹ മാധ്യമ കുറിപ്പിന് നൽകിയിരിക്കുന്നു അടിക്കുറിപ്പ്. ദക്ഷിണേന്ത്യയിൽ വെറ്റില മുറുക്ക് പഴയൊരു രീതിയാണെങ്കില്‍ ഉത്തരേന്ത്യയില്‍ ഇപ്പോഴും പാന്‍ മുറുക്കുന്നവർ വ്യാപകമാണ്. ഇത്തരക്കാര്‍ പൊതുഇടങ്ങളിലും മറ്റും തുപ്പിവയ്ക്കുന്നത് മറ്റുള്ള യാത്രക്കാര്‍ക്ക് അലോസരമുണ്ടാക്കുന്നു.ഈ ക്ലിപ്പ് 700,000-ത്തിലധികം ആളുകളാണ് കണ്ടത്. പലവിധത്തിലായിരുന്നു. ഓൺലൈൻ പ്രതികരണങ്ങൾ. രാജ്ഞിയുടെ നാട്ടിൽ പോലും മുറുക്കാൻ തുപ്പുന്നവർക്ക് രക്ഷയില്ലെന്നായിരുന്നു ചിലരുടെ കുറിപ്പ്. അതേസമയം വൃത്തിയുള്ള തെരുവുകൾക്ക് ഈ നിയമം അത്യാവശ്യമാണെന്ന് മറ്റുചിലരും അഭിപ്രായപ്പെട്ടു.
വെള്ള ഷൂസ് ധരിച്ച് പുറത്തിറങ്ങിയാൽ ചുവന്ന പുള്ളികളോടെ തിരിച്ചു വരാൻ ആരാണ് ആഗ്രഹിക്കുക?എന്നായിരുന്നു ചിലർ കുറിച്ചത്. ലെസ്റ്റർ പോലുള്ള പ്രാദേശിക കൗൺസിലുകൾ വർഷങ്ങളായി ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. നടപ്പാതകളെ മുറുക്കാൻ തുപ്പി മലിനമാക്കുന്നത് നിയന്ത്രിക്കാൻ അവർ 'പബ്ലിക് സ്‌പേസസ് പ്രൊട്ടക്ഷൻ ഓർഡറുകൾ' വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.