ഗുജറാത്തിൽ റോപ്പ്‌വേ ട്രോളി തകർന്നു വീണ് അപകടം : 6 പേർ മരിച്ചു

അഹമ്മദാബാദ്∙ ഗുജറാത്തിലെ പാവഗഡ് കുന്നിൽ കാർഗോ റോപ്പ്‌വേ ട്രോളി തകർന്നു വീണ് അപകടം. കുന്നിൻ മുകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റോപ്പ്‌വേ ട്രോളിയാണ് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് തകർന്നു വീണത്.


അപകടത്തിൽ 6 പേർ മരിച്ചു. ശനിയാഴ്ച മൂന്നരയോടെയാണ് അപകടം നടന്നത്. ട്രോളി ക്യാബിനിനുള്ളിൽ അഞ്ചു പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. റോപ്പ്‌വേയിലെ നാലാം നമ്പർ ടവറിനടുത്ത് വച്ച് കേബിളുകൾ പൊട്ടുകയായിരുന്നു.

ഇതോടെ ട്രോളി താഴെ ഒന്നാം നമ്പർ ടവറിന് സമീപത്ത് വച്ച് ഇടിച്ചു തകർന്നു. കാബിനുള്ളിൽ ഉണ്ടായിരുന്ന 5 പേരും അപകടസ്ഥലത്തുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.
മരിച്ചവരിൽ മൂന്നു പേർ പ്രദേശവാസികളും രണ്ടു പേർ കശ്മീർ സ്വദേശികളും ഒരാൾ രാജസ്ഥാന്‍ സ്വദേശിയുമാണ്. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കാളികാ മാതാ ക്ഷേത്രത്തിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിനായി പ്രദേശത്ത് പാസഞ്ചർ റോപ്പ്‌വേ ഉണ്ട്.

എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന് പാസഞ്ചർ ട്രോളി അടച്ചിട്ടിരുന്നു. ഇതോടെയാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്ന കാർഗോ റോപ്പ്‌വേ ഉപയോഗിച്ചതെന്നാണ് പൊലീസ് പറയുന്നത്. 1986 ലാണ് പ്രദേശത്ത് റോപ്പ്‌വേ ട്രോളി കമ്മിഷൻ ചെയ്തത്.പാവഗഡ് റോപ്പ്‌വേയിൽ 2003ലും സമാനമായ അപകടം സംഭവിച്ചിരുന്നു. അന്ന് 7 പേരാണ് അപകടത്തിൽ മരിച്ചത്. 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !