വാഷിങ്ടൻ : വ്യാപാര തർക്കം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു.
അടുത്ത മാസം ദക്ഷിണകൊറിയയിൽ വച്ച് നടക്കാനിരിക്കുന്ന അപെക്ക് (ഏഷ്യ – പസഫിക് സാമ്പത്തിക ഇക്കണോമിക് കോ–ഓപ്പറേഷൻ) യോഗത്തിൽ വച്ചാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുകയെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയും ദക്ഷിണകൊറിയയിൽ വച്ച് നടന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ ട്രംപ് – ഷി ചർച്ചകളെ കുറിച്ച് വൈറ്റ്ഹൗസ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഒക്ടോബർ അവസാനത്തോടെ ദക്ഷിണ കൊറിയയിലെ ഗ്യോങ്‌ജുവിൽ വച്ചാണ് ഇത്തവണത്തെ അപെക് ഉച്ചക്കോടി നടക്കുന്നത്. കഴിഞ്ഞ മാസം ഫോണിലൂടെ ഇരുനേതാക്കളും തമ്മിൽ സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിനിടെ ഷി ചിൻപിങ് ട്രംപിനെയും ഭാര്യയെയും ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ദക്ഷിണ കൊറിയൻ സന്ദർശനത്തിന് എത്തുന്ന ട്രംപ് മടക്കയാത്രക്കിടെ ചൈനയിലെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിലിൽ ചൈനീസ് ഇറക്കുമതിക്ക് ട്രംപ് 145 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ചൈനയും യുഎസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തി. എന്നാൽ ചൈനക്കെതിരെ ഉയർന്ന തീരുവകൾ ഈടാക്കുന്നത് നവംബർ വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ട്രംപ്.
കഴിഞ്ഞയാഴ്ച യുഎസിൽ എത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്, അപെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപിനെ ക്ഷണിച്ചിരുന്നു. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് തയ്യാറേക്കുമെന്നും സൂചനകളുണ്ട്. ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിനിടെ കിമ്മുമായി കൂടിക്കാഴ്ച താൻ തയാറാണെന്ന് ട്രംപ് ലീയോട് പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.