ന്യൂഡൽഹി : കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിത്രോദ. പാക്കിസ്ഥാന്‍ തനിക്ക് വീടുപോലെയാണെന്നും വീട്ടിലെത്തിയ പ്രതീതിയാണ് പാക് മണ്ണിലെത്തുമ്പോള്‍ അനുഭവപ്പെടുകയെന്നും സാം പിത്രോദ പറഞ്ഞു.
ഒരു വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് സാം പിത്രോദയുടെ പരാമർശം. ഇന്ത്യയുടെ വിദേശനയത്തെ കുറിച്ച് സംസാരിക്കവേ ആയിരുന്നു പിത്രോദയുടെ പരാമര്‍ശം.
‘‘വിദേശനയത്തിന്റെ കാര്യത്തില്‍, എന്റെ അഭിപ്രായത്തില്‍ നാം നമ്മുടെ അയല്‍പ്പക്കത്ത് ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. അയല്‍ക്കാരുമായുള്ള ബന്ധം ശരിക്കും മെച്ചപ്പെടുത്താന്‍ നമുക്ക് സാധിക്കുമോ ? ഞാന്‍ പാക്കിസ്ഥാനിൽ പോയിട്ടുണ്ട്. സ്വന്തം വീട്ടിലെന്ന പോലെയാണ് എനിക്ക് അവിടം അനുഭവപ്പെട്ടത്.ഞാന്‍ ബംഗ്ലദേശില്‍ പോയിട്ടുണ്ട്, നേപ്പാളിലും പോയിട്ടുണ്ട്. എനിക്ക് സ്വന്തം നാട്ടിലെന്ന പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ഒരു വിദേശരാജ്യത്താണുള്ളതെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടേയില്ല’’ – ഇതായിരുന്നു വിവാദമായ സാം പിത്രോദയുടെ പരാമർശം.
സാം പിത്രോദയുടെ പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ നിലപാടിനെ കോണ്‍ഗ്രസ് ദുര്‍ബലപ്പെടുത്തുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു. ഇതാദ്യമായല്ല സാം പിത്രോദയുടെ വാക്കുകള്‍ വിവാദത്തിനു തിരികൊളുത്തുന്നത്.ചൈനയോടുള്ള ഇന്ത്യയുടെ സമീപനമാണ് മാറേണ്ടതെന്നായിരുന്നു ഫെബ്രുവരിയില്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പിത്രോദ പറഞ്ഞത്. ചൈനയുടെ ഭീഷണി പലപ്പോഴും പെരുപ്പിച്ചുകാട്ടുന്നതാണെന്നും ശത്രുവായി കരുതുന്നതിനുപകരം ചൈനയെ അംഗീകരിക്കുകയും ആദരിക്കുകയുമാണു വേണ്ടതെന്നും പിത്രോദ പറഞ്ഞതു ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.