ഓണം കെങ്കേമമാക്കാൻ സർക്കാരും; സംസ്ഥാന സർക്കാറിന്‍റെ ഓണം വാരാഘോഷം സെപ്തംബർ 3 മുതൽ 9 വരെ
0Daily centralചൊവ്വാഴ്ച, സെപ്റ്റംബർ 02, 2025
തിരുവനന്തപുരം: ഓണം വാരാഘോഷ ഉത്സവ പതാക നാളെ കൊടിയേറും.
വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. 3 മുതൽ 9 വരെയാണ് സംസ്ഥാന സർക്കാറിന്‍റെ ഓണാഘോഷ പരിപാടി നടക്കുന്നത്.
സംസ്ഥാന സർക്കാറിന്‍റെ ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘടത്തിലാണ്. മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ വൈകിട്ട് ഏഴിനും മന്ത്രി നിർവഹിക്കും. ഫുഡ് ഫെസ്റ്റിവലിനും ഇന്ന് തുടക്കമാവും.
മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പായസ മത്സരവും നടക്കും. ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർക്കുള്ള വടംവലി മത്സരം വൈകിട്ട് അഞ്ചിന് സെൻട്രൽ സ്‌റ്റേഡിയത്തിലും നടത്തും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ നിരവധി കാലകാരൻമാർ പങ്കെടുക്കും.
3 ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, തമിഴ്നടൻ രവി മോഹൻ എന്നിവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.