കാർ കഴുകുന്നതിനിടെ ഷോക്കേറ്റു : യുവാവിന് ദാരുണാന്ത്യം

വണ്ടൂർ : കുടുംബാംഗങ്ങളുമായി വിവാഹത്തിനു പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്ണൻ (32) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യു.സി.മുകുന്ദന്റെ മകനാണ്.

ഇന്നു പുലർച്ചെ 5 മണിയോടെയാണ് സംഭവം. കാർ കഴുകാൻ ഉപയോഗിച്ച പവർ വാഷറിൽ നിന്ന് ഷോക്കേറ്റതായാണ് കരുതുന്നത്. കുടുംബാംഗങ്ങളെല്ലാം വീട്ടിലുണ്ടായിരുന്നു.

ഇവർ ചെന്നു നോക്കുമ്പോഴാണു കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കണ്ടത്. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്​മോർട്ടത്തിനു ശേഷം സംസ്കരിക്കും.

ഭാര്യ: ആരതി. മകൻ: ശങ്കർ കൃഷ്ണൻ (വണ്ടൂർ ഓട്ടൺ ഇംഗ്ലീഷ് സ്കൂൾ യുകെജി വിദ്യാർഥി). മാതാവ്: ഷീല. സഹോദരങ്ങൾ: സൗമ്യ, സവിത. ബാലസാഹിത്യകാരൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട് സഹോദരി ഭർത്താവാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !